2023 എന്ന വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് ലഭിച്ചത് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റിനാണ്. ഇന്നലെ ദുബായിൽ വെച്ച് നടന്ന പുരസ്കാരദാന ചടങ്ങിലാണ് ഹാലന്റിന് ഈ അവാർഡ് സമ്മാനിച്ചിട്ടുള്ളത്. 11 പേരുടെ നോമിനേഷൻ ലിസ്റ്റിൽ നിന്നാണ് ഹാലന്റ് ഏറ്റവും മികച്ച താരമായി കൊണ്ട് മാറിയിട്ടുള്ളത്.മെസ്സി,ക്രിസ്റ്റ്യാനോ,എംബപ്പേ എന്നിവരെയെല്ലാം പരാജയപ്പെടുത്താൻ ഹാലന്റിന് കഴിഞ്ഞു.
എന്നാൽ ഈ പുരസ്കാര വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആധിപത്യം കൂടി ഉണ്ടായിട്ടുണ്ട്. അതായത് മൂന്ന് പുരസ്കാരങ്ങളാണ് ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മറഡോണ അവാർഡ് തന്നെയാണ്.ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിന് സമ്മാനിക്കുന്ന പുരസ്കാരമാണ് മറഡോണ അവാർഡ്. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോയാണ്.അദ്ദേഹം 54 ഗോളുകളായിരുന്നു നേടിയിരുന്നത്.
മാത്രമല്ല ഫാൻ ഫേവറേറ്റ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും റൊണാൾഡോ തന്നെയാണ് സ്വന്തമാക്കിയത്.അതായത് കഴിഞ്ഞവർഷം ആരാധകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട താരത്തെ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നു.വോട്ടെടുപ്പിലൂടെയാണ് റൊണാൾഡോ ഈ പുരസ്കാരത്തിന് അർഹനായിട്ടുള്ളത്.ലയണൽ മെസ്സിയെ റൊണാൾഡോ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമേ ബെസ്റ്റ് മിഡിൽ ഈസ്റ്റ് പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് രാജ്യമായ സൗദി അറേബ്യയിലാണ് റൊണാൾഡോ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞവർഷം മികച്ച പ്രകടനം അവിടെ നടത്തിയിരുന്നു.അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ഈ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇങ്ങനെ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് റോഡ്രിയാണ്.അതോടൊപ്പം തന്നെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം പെപ് ഗാർഡിയോള സ്വന്തമാക്കിയിട്ടുണ്ട്.
നേരത്തെയും ഒരുപാട് തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്ലോബ് സോക്കർ അവാർഡ് നേടിയിട്ടുണ്ട്.പ്രത്യേകിച്ച് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം തന്നെ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.ഹാലന്റിന് മുമ്പേ കരിം ബെൻസിമയായിരുന്നു ഈ അവാർഡ് നേടിയിരുന്നത്. അതിന് മുൻപത്തെ വർഷം കിലിയൻ എംബപ്പേയും ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.