കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 7 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു.രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ തന്നെ വരുത്തിവെച്ച മിസ്റ്റേക്കുകളാണ് തിരിച്ചടിയായി മാറിയിട്ടുള്ളത്.
നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.7 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.14 ഗോളുകൾ വഴങ്ങേണ്ടി വരികയും ചെയ്തു. ഈ 11 ഗോളുകൾ നേടിയിട്ടുള്ളത് മൂന്ന് താരങ്ങൾ ചേർന്നു കൊണ്ടാണ്.ജീസസ് ജിമിനസ്,നോവ സദോയി,ക്വാമി പെപ്ര എന്നിവർ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടിയിട്ടുള്ളത്.
5 ഗോളുകൾ നേടിയ ജീസസ് ജിമിനസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ. അദ്ദേഹം നേടിയ 5 ഗോളുകളിൽ രണ്ടു ഗോളുകൾ പെനാൽറ്റി ഗോളുകളാണ്.നോവ സദോയി മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ അവസാനത്തെ രണ്ട് മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടില്ല.
പെപ്ര മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ഇങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ 11 ഗോളുകൾ പൂർത്തിയാകുന്നത്. ഈ മൂന്ന് പേരെ കൂടാതെ ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാൻ ആളില്ല എന്നത് ഒരു വസ്തുതയാണ്.മറ്റാർക്കും തന്നെ ഇപ്പോൾ ഗോളടിക്കാൻ കഴിയുന്നില്ല.പ്രത്യേകിച്ച് ഒരു ഇന്ത്യൻ താരം പോലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയിട്ടില്ല.ഇന്ത്യൻ താരങ്ങൾ എവിടെപ്പോയി എന്നാണ് ആരാധകർ ചോദിക്കുന്നത്.
തുടക്കത്തിൽ രാഹുലിന് അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ഗോളുകൾ നേടാൻ കഴിഞ്ഞിരുന്നില്ല.ഐമന് ഇപ്പോൾ അവസരങ്ങൾ ലഭിക്കുന്നില്ല. മധ്യനിരയിലോ പ്രതിരോധനിരയിലോ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്കും ഗോളുകൾ നേടാൻ കഴിയുന്നില്ല. ചുരുക്കത്തിൽ ഈ മൂന്ന് താരങ്ങൾ അല്ലാതെ മറ്റാരും ഗോളുകൾ നേടുന്നില്ല എന്നത് സ്റ്റാറേയെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.