കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണ പതിവുപോലെ തകർപ്പൻ പ്രകടനമാണ് ടീമിന് വേണ്ടി നടത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഗോളുകൾ നേടാൻ ലൂണക്ക് കഴിഞ്ഞു. ബംഗളൂരു എഫ്സിക്കെതിരെ സന്ധുവിന്റെ പിഴവിൽ നിന്നായിരുന്നു ലൂണ ഗോൾ നേടിയത്.
പിന്നീട് ജംഷെഡ്പൂരിനെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ പിറന്നത് ലൂണയിൽ നിന്നാണ്.ലൂണ-ദിമി കൂട്ടുകെട്ടിന്റെ മുന്നേറ്റം ലൂണ തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു. ഒരു ടീം ഗോൾ തന്നെയാണ് പിറന്നത് എന്ന കാര്യത്തിൽ സംശയമില്ല.പക്ഷേ ലൂണയുടെ മികവ് നമ്മൾ വിസ്മരിക്കാൻ പാടില്ല.
ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനെ കണ്ടെത്താനുള്ള വോട്ടടുപ്പ് നടത്തുന്നുണ്ട്. അതിൽ ഒരു ഗോൾ ഇടം നേടിയിരിക്കുന്നത് ലൂണയുടേത് തന്നെയാണ്.നിലവിലെ വോട്ടിംഗ് ശതമാനത്തിൽ ലൂണ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.50 ശതമാനം വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നിലവിലെ വോട്ടിംഗിൽ രണ്ടാം സ്ഥാനത്ത് വരുന്നത് ഈസ്റ്റ് ബംഗാളിന്റെ ക്ലെയ്റ്റൻ സിൽവയാണ്. ഇപ്പോൾ 39% വോട്ടുകൾ ആണ് അദ്ദേഹം നേടിയിട്ടുള്ളത്. ഹൈദരാബാദ് എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ഒരു ഫ്രീകിക്ക് ഗോൾ അദ്ദേഹം നേടുകയായിരുന്നു.ആ ഗോളാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
Vote for your favourite goal here 👇
— Indian Super League (@IndSuperLeague) October 3, 2023
വോട്ടിങ്ങിൽ ഉള്ള മറ്റൊരു താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സൂപ്പർതാരമായ പാർത്തിബ് ഗോഗോയ് ആണ്. അദ്ദേഹം ചെന്നൈയിൻ എഫ്സികെതിരെ ഒരു തകർപ്പൻ ഗോൾ നേടിയിരുന്നു.ഇപ്പോൾ 10% വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. നാലാമതായി വരുന്നത് അഷീർ അക്തറാണ്. ചെന്നൈയ്ക്കെതിരെ അദ്ദേഹം നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളാണ് ഈ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമാണ് അഷീർ.
1️⃣ 🔝free-kick 🎯
— Indian Super League (@IndSuperLeague) October 3, 2023
1️⃣ 🤌 team goal
2️⃣ belter golazos 🔥
Here are your nominations for Matchweek 2️⃣ Fans' Goal of the Week! 🤩
Head to the reply section to vote for your favourite goal 👀#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #FGOTW | @Sports18 @eastbengal_fc pic.twitter.com/8P0fho79mG
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തങ്ങളുടെ കരുത്ത് കാണിക്കാനുള്ള അവസരമാണ്. വോട്ടിങ്ങിലൂടെ തങ്ങളുടെ നായകനെ വിജയത്തിലേക്ക് എത്തിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.