കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. യഥാർത്ഥത്തിൽ ആ രണ്ടു മത്സരങ്ങളിലും വിജയിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഡിഫൻസ് പലപ്പോഴും അബദ്ധങ്ങൾ വരുത്തി വയ്ക്കാറുണ്ട്. അതുപോലെതന്നെ ഗോൾകീപ്പർ സച്ചിൻ സുരേഷും അബദ്ധങ്ങൾ വരുത്തിവെക്കുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് മിസ്റ്റേക്കുകൾ ഉണ്ടായിരുന്നു.
ബോളുകൾ കൃത്യമായി കൈപ്പിടിയിൽ ഒതുക്കുന്നില്ല എന്നുള്ളത് തന്നെയാണ് സച്ചിന്റെ ഏറ്റവും വലിയ പോരായ്മ.അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കണം എന്നുള്ള ആവശ്യം ആരാധകർക്കിടയിൽ നിന്നുതന്നെ ഉയർന്നിരുന്നു. പ്രത്യേകിച്ച് സോം കുമാറിനെ പോലെയുള്ള ഗോൾകീപ്പർ അവിടെ ഉണ്ടാകുമ്പോൾ സച്ചിനെ കൂടുതൽ പരീക്ഷിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു ആരാധകരുടെ അഭിപ്രായം.സോം കുമാറിനെ കൊണ്ടുവരണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ സച്ചിൻ മാറ്റാൻ പരിശീലകനായ മികേൽ സ്റ്റാറേ ഒരുക്കമല്ല.സച്ചിൻ തന്നെ തുടരും എന്നുള്ള കാര്യം അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവർക്കും തെറ്റുകൾ പറ്റാമെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ എല്ലാവർക്കും തെറ്റുകൾ പറ്റാറുണ്ട്. പരിശീലകർക്കും പ്രതിരോധനിര താരങ്ങൾക്കും ഒക്കെ മിസ്റ്റേക്കുകൾ സംഭവിക്കാറുണ്ട്. പക്ഷേ ആ പിഴവുകൾ ആവർത്തിക്കാതിരിക്കുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ട കാര്യം.സച്ചിൻ ഒരു മികച്ച ഗോൾകീപ്പർ ആണ്. പരിക്കിൽ നിന്നും മടങ്ങിവരുന്ന ഒരു സമയമാണ് ഇത്. അതുകൊണ്ടുതന്നെ മാറ്റങ്ങൾ ഒന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ല ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വരുന്ന മത്സരത്തിലും സച്ചിൻ തന്നെ ഗോൾ വലക്കാക്കും എന്ന് ഉറപ്പായി കഴിഞ്ഞു. പലപ്പോഴും ആത്മവിശ്വാസത്തിന്റെ അഭാവം അദ്ദേഹത്തെ വലിയ രൂപത്തിൽ അലട്ടുന്നുണ്ട്. ഇനിയും പിഴവുകൾ വരുത്തി വെച്ചാൽ സച്ചിൻ സുരേഷ് പുറത്താവാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാൻ കഴിയില്ല.