കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കറായ ഇഷാൻ പണ്ഡിതയെ കൊണ്ടുവന്നത്. വലിയ പ്രതീക്ഷകളായിരുന്നു ഇദ്ദേഹത്തിൽ ഉണ്ടായിരുന്നത്. എന്നാൽ കാര്യങ്ങൾ കരുതിയ പോലെയല്ല പുരോഗമിച്ചത്. അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ തിളങ്ങാൻ സാധിക്കാതെ പോവുകയായിരുന്നു.
സ്റ്റാർട്ടിങ് ഇലവനുകളിൽ വേണ്ടത്ര അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.സ്ട്രൈക്കർ ആയതുകൊണ്ട് തന്നെ മതിയായ അവസരങ്ങൾ വുക്മനോവിച്ച് അദ്ദേഹത്തിന് നൽകിയിരുന്നു ഇല്ല. ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനോ ഗോളുകൾ നേടാനോ അദ്ദേഹത്തിന് സാധിച്ചിരുന്നുമില്ല.ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയിൽ ഒരു ഗോൾപോലും നേടാൻ അദ്ദേഹത്തിന് കഴിയാതെ പോവുകയായിരുന്നു.ഇത് ആരാധകരെ വല്ലാതെ നിരാശപ്പെടുത്തി.
രണ്ടു വർഷത്തെ കരാറിലായിരുന്നു അദ്ദേഹം സൈൻ ചെയ്തിരുന്നത്. അതായത് ഒരു വർഷത്തെ കോൺട്രാക്ട് കൂടി അദ്ദേഹത്തിന് അവശേഷിക്കുന്നുണ്ട്. എന്നാൽ താരം ബ്ലാസ്റ്റേഴ്സ് വിടാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. അവസരങ്ങൾ ലഭിക്കാത്തത് കൊണ്ട് തന്നെയാണ് അദ്ദേഹം ക്ലബ്ബ് വിടാൻ ആലോചിക്കുന്നത്.കൂടുതൽ കളി സമയം ലഭിക്കുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് പോവാൻ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.
താരത്തിന് വലിയ ഡിമാൻഡാണ് ഇപ്പോൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. നിരവധി ക്ലബ്ബുകൾക്ക് ഈ സ്ട്രൈക്കറെ ആവശ്യമുണ്ട്.കേരളത്തിലെ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരളക്ക് താരത്തെ വേണം. കൂടാതെ മറ്റ് ഐ ലീഗ് ക്ലബ്ബുകളായ ഇന്റർ കാശി,ശ്രീനിധി ഡെക്കാൻ എന്നിവർക്കൊക്കെ ഈ താരത്തിൽ താല്പര്യമുണ്ട്. ഇതിന് പുറമേ ഐഎസ്എൽ ക്ലബ്ബുകളായ മുഹമ്മദൻ എസ്സി, പഞ്ചാബ് എഫ്സി എന്നിവരും ഈ താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇങ്ങനെ നിരവധി ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി രംഗത്ത് വന്നു കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല താരത്തെ ലോണിൽ വിടാനും പെർമനന്റ് ആയിക്കൊണ്ട് വിടാനും ബ്ലാസ്റ്റേഴ്സ് ഒരുക്കമായതായാണ് അറിയാൻ സാധിക്കുന്നത്.