ഗോകുലം കേരളയെ 4-2ന് പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ്!
ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനമായി നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെടാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു തോൽവി. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സാണ് എന്ന കാര്യത്തിൽ എതിർ ആരാധകർക്ക് പോലും സംശയങ്ങൾ ഉണ്ടാവില്ല. പക്ഷേ നിർഭാഗ്യവും പിഴവുകളും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയായിരുന്നു.
ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ഒരു സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്.ഗോകുലം കേരളയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഗോകുലം കേരളയെ പരാജയപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ വിദേശ താരങ്ങൾ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.ഇന്ത്യൻ താരങ്ങൾ മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി സഹീഫ്,യോയ് ഹെൻബ,അമാവിയ എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്.ഈ മത്സരത്തെ കുറിച്ചുള്ള ഇത്രയും വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ഇനി കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയെയാണ് നേരിടുക. നവംബർ മൂന്നാം തീയതി മുംബൈ സിറ്റിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈയൊരു മത്സരം നടക്കുക.ആറ് മത്സരങ്ങൾ കളിച്ചിട്ടും രണ്ട് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ വിജയങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.