Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇപ്പോൾ GOAT ആയി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകി ലയണൽ മെസ്സി.

5,910

ലയണൽ മെസ്സി അതുല്യമായ ഒരു നേട്ടത്തിലേക്ക് കൂടി എത്തിയിട്ടുണ്ട്. ഇന്നലെ പാരീസിൽ വച്ച് നടന്ന ബാലൺഡി’ഓർ അവാർഡ് ദാന ചടങ്ങിൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ അവാർഡ് കൈക്കലാക്കിയിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓറുകൾ നേടിയ താരമെന്ന റെക്കോർഡ് നിലവിൽ മെസ്സിക്ക് സ്വന്തമാണ്. ഇനി ഇത് ആരെങ്കിലും തകർക്കുമോ എന്നതുപോലും സംശയമുണ്ടാക്കുന്ന കാര്യമാണ്.

ഒരുതവണ ബാലൺഡി’ഓർ നേടുക എന്നത് തന്നെ പലർക്കും സ്വപ്ന തുല്യമായി അവശേഷിക്കുന്ന കാര്യമാണ്. ആസ്ഥാനത്താണ് ലയണൽ മെസ്സി എട്ട് തവണ അവാർഡ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം വേൾഡ് കപ്പും മെസ്സി നേടി.അതുകൊണ്ടുതന്നെ ഇപ്പോൾ പലരും ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് അഥവാ GOAT ആയി കൊണ്ട് പരിഗണിക്കുന്നത് ലയണൽ മെസ്സിയെയാണ്. അതിന് തെളിവായി കൊണ്ട് നിരത്താൻ ഒരുപാട് കണക്കുകളും ഉണ്ട്.

ലയണൽ മെസ്സിയാണോ GOAT? ഈ ചോദ്യം മെസ്സിയോട് തന്നെ ചോദിച്ചാൽ എങ്ങനെയുണ്ടാകും.ഈ ചോദ്യത്തോട് അദ്ദേഹം തന്നെ ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാൽ തന്നെ അത് വളരെ മനോഹരമായ ഒരു കാര്യമാണ് എന്നാണ് മെസ്സി പ്രതികരണമായി കൊണ്ട് പറഞ്ഞിട്ടുള്ളത്.

ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്,ഞാൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണോ അല്ലയോ എന്നുള്ളതൊന്നും എനിക്കറിയില്ല.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാൽ തന്നെ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ മനോഹരമായ ഒരു കാര്യമാണ്,ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

എത്രയധികം നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് മെസ്സി സ്വയം പരിഗണിക്കുന്നില്ല. മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാവുന്നത് തന്നെ മെസ്സി വളരെയധികം സന്തോഷത്തോടുകൂടി നോക്കുന്ന കാര്യമാണ്.വളരെ ക്ലാസി ആയിട്ടുള്ള ഒരു പ്രതികരണം തന്നെയാണ് ലയണൽ മെസ്സി നടത്തിയത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.