Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോട്ടോയെടുക്കാൻ മെസ്സി തയ്യാറായെന്ന് റിപ്പോർട്ട്.

3,175

ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺ ഡി’ഓർ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ സീസണിലെ ബാലൺ ഡി’ഓർ അവാർഡ് ലയണൽ മെസ്സിക്ക് തന്നെയാണ് എന്നത് ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ള ഒരുപാട് മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു.ഏർലിംഗ് ഹാലന്റിന് ഇപ്പോൾ ആരും സാധ്യതകൾ കൽപ്പിക്കുന്നില്ല. രണ്ടാം സ്ഥാനത്തായിരിക്കും ഹാലന്റ് ഫിനിഷ് ചെയ്യുക.

ഇതിനു മുൻപ് ഏഴു തവണ ഈ അവാർഡ് നേടിയിട്ടുള്ള വ്യക്തിയാണ് ലയണൽ മെസ്സി. ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ നേടിയിട്ടുള്ള വ്യക്തിയും മെസ്സിയാണ്.അതിലേക്ക് ഒന്നുകൂടി ചേർക്കാനുള്ള തയ്യാറെടുപ്പുകളാണ് മെസ്സി ഇപ്പോൾ നടത്തുന്നത്. ഏറ്റവും കൂടുതൽ ബാലൺഡി’ഓറുകൾ നേടിയ താരം എന്ന റെക്കോർഡ് ഈ സമീപകാലത്തൊന്നും തകരാൻ സാധ്യതയില്ല എന്നത് നമുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.

ഗോൾഡൻ ഷൂവിന്റെ കാര്യത്തിലും ലയണൽ മെസ്സി തന്നെയാണ് ഒന്നാമൻ. ആറ് തവണയാണ് മെസ്സി ഗോൾഡൻ ഷൂ നേടിയിട്ടുള്ളത്.മാത്രമല്ല കഴിഞ്ഞവർഷം വേൾഡ് കപ്പ് കിരീടവും നേടിയിരുന്നു.രണ്ടുതവണ വേൾഡ് കപ്പ് ഗോൾഡൻ ബോളും നേടിയ താരമാണ് മെസ്സി. ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളും ഒരുപാട് തവണ ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.

എട്ടാമത്തെ ബാലൺ ഡി’ഓർ പുരസ്കാരം നേടിയതിനു ശേഷം ലയണൽ മെസ്സി ഒരു വിഖ്യാതമായ ഫോട്ടോ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് 8 ബാലൺ ഡി’ഓർ അവാർഡുകൾക്കൊപ്പം 6 ഗോൾഡൻ ഷൂവും ഉണ്ടാകും.അതിനോടൊപ്പം വേൾഡ് കപ്പ് ട്രോഫിയും ഉണ്ടാകും. ഈ പുരസ്കാരങ്ങളോടൊപ്പമാണ് ലയണൽ മെസ്സി ചേർന്നുകൊണ്ട് ഒരു ഫോട്ടോ എടുക്കുക.

ലാ വാൻഗാർഡിയ എന്ന മാധ്യമമാണ് ഇത്തരത്തിലുള്ള ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഗ്രേറ്റസ്റ്റ് ഫോട്ടോ ഓഫ് ഓൾ ടൈം എന്നാണ് ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ അതിനെ പലരും വിശേഷിപ്പിക്കാനിരിക്കുന്നത്. ചരിത്രത്തിലെ അതല്ലെങ്കിൽ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോട്ടോ എടുക്കാനുള്ള ഒരുക്കത്തിലാണ് മെസ്സി എന്നാണ് പലരും വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ഫോട്ടോ സംഭവിച്ചു കഴിഞ്ഞാൽ അത് മെസ്സി ആരാധകർക്ക് എന്നും ഓർമ്മിക്കാനാവുന്ന ഒന്നായിരിക്കും.