ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുള്ള താരമാണ് മുംബൈ സിറ്റിയുടെ സ്കോട്ടിഷ് താരമായ ഗ്രെഗ് സ്റ്റുവർട്ട്.ഈ സീസണിലും മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചിരുന്നു.9 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി അഞ്ച് ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിരുന്നു. പക്ഷേ സീസണിന്റെ ആദ്യ ലെഗ് അവസാനിച്ചതിന് പിന്നാലെ അദ്ദേഹം ക്ലബ്ബിനോട് വിട പറയുകയായിരുന്നു.
ക്ലബ്ബുമായുള്ള കോൺട്രാക്ട് അദ്ദേഹം ടെർമിനേറ്റ് ചെയ്തു. തന്റെ ജന്മദേശമായ സ്കോട്ട്ലാന്റിലേക്ക് തന്നെ അദ്ദേഹം മടങ്ങിയിട്ടുണ്ട്.തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ നീക്കം.സ്റ്റുവർട്ട് ക്ലബ്ബ് എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല താരത്തിന്റെ അഭാവം മുംബൈ സിറ്റിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും.
എന്തുകൊണ്ടാണ് മുംബൈ സിറ്റി വിടാൻ തീരുമാനിച്ചത് എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു.കാര്യങ്ങൾ അത്ര നല്ല രീതിയിൽ മുന്നോട്ട് പോയില്ല എന്നാണ് സ്റ്റുവർട്ട് പറഞ്ഞിട്ടുള്ളത്. തന്നെ കൈവിടാൻ മുംബൈ സിറ്റിക്ക് ആഗ്രഹമില്ലായിരുന്നുവെന്നും എന്നാൽ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യാൻ താൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് സ്റ്റുവർട്ട് പറഞ്ഞിട്ടുള്ളത്.ബിബിസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടക്കത്തിൽ മോശമല്ലായിരുന്നു,പക്ഷേ കാര്യങ്ങൾ നല്ല രീതിയിൽ അല്ല മുന്നോട്ടുപോകുന്നത്. അവർ എന്നെ കൈവിടാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഞങ്ങൾ രണ്ടുപേരും കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനത്തിൽ എത്തുകയായിരുന്നു. പരിശീലകൻ ബക്കിങ്‌ഹാമുമായി എനിക്ക് നല്ല ബന്ധം തന്നെയാണ് ഉണ്ടായിരുന്നത്.അദ്ദേഹവുമായി ഞാൻ സംസാരിച്ചിട്ടുണ്ട്,ഇതാണ് സ്റ്റുവർട്ട് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ ഇദ്ദേഹത്തിന് റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു.റഫറിയെ ഇദ്ദേഹം അധിക്ഷേപിക്കുകയും ചെയ്തിരുന്നു.തുടർന്ന് താരത്തിന് വിലക്ക് ലഭിച്ചിരുന്നു. അതിന് ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നത്.ഏതായാലും ഈ സീസണിലെ മുംബൈക്കെതിരെയുള്ള രണ്ട് മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.