ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ മുംബൈ സിറ്റി എഫ്സി മോശമല്ലാത്ത രൂപത്തിൽ ഈ സീസണിൽ കളിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ അതേ നിലവാരത്തോട് നീതിപുലർത്താൻ ഇവർക്ക് സാധിച്ചിട്ടില്ല.ഇത്തവണത്തെ AFC ചാമ്പ്യൻസ് ലീഗിൽ ഇവർ പങ്കെടുത്തുവെങ്കിലും നാണം കെട്ട് പുറത്താവുകയായിരുന്നു. മാത്രമല്ല ഐഎസ്എല്ലിലും ചില തിരിച്ചടികൾ ഏൽക്കേണ്ടി വന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടത് തന്നെയാണ്.കൊച്ചി സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുംബൈ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ സൂപ്പർ താരം ഗ്രേഗ് സ്റ്റുവർട്ട് കളിച്ചിരുന്നില്ല. അതിനു മുൻപ് മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ റെഡ് കാർഡ് കണ്ടതിനെ തുടർന്നായിരുന്നു ഈ മത്സരം സ്റ്റുവർട്ടിന് നഷ്ടമായിരുന്നത്.
മാത്രമല്ല ആ മത്സരത്തിനുശേഷം വിവാദപരമായ ചില ആംഗ്യങ്ങൾ സ്റ്റുവർട്ട് കാണിച്ചിരുന്നു.അതേ തുടർന്ന് സ്റ്റുവർട്ടിന് വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു.ഏതായാലും ഇതിനൊക്കെ പുറമേ വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.സ്റ്റുവർട്ട് മുംബൈ വിടുകയാണ്.സ്കോട്ടിഷ് മാധ്യമമായ ഡൈലി റെക്കോർഡ് സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
33 കാരനായ ഇദ്ദേഹം സ്കോട്ട്ലാന്റ് താരമാണ്. മുംബൈയുമായുള്ള കോൺട്രാക്ട് അദ്ദേഹം റദ്ദാക്കി എന്നാണ് വാർത്ത.സ്കോട്ട്ലാന്റിലേക്ക് തന്നെ തിരികെ പോവുകയാണ് അദ്ദേഹം ചെയ്യുന്നത്.ഇന്ത്യയിൽ തുടരാൻ അദ്ദേഹത്തിന് താല്പര്യമില്ല.അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന താരം ഐഎസ്എല്ലിൽ മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ്.2022-ലായിരുന്നു ഇദ്ദേഹം മുംബൈയുടെ ഭാഗമായി മാറിയത്.
ഈ ഐഎസ്എല്ലിൽ 9 മത്സരങ്ങൾ കളിച്ചതാരം 2 ഗോളുകളും 3 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. കാലത്തിന്റെ ഈ പോക്ക് തികച്ചും അപ്രതീക്ഷിതമാണ് എന്നത് മാത്രമല്ല മുംബൈക്ക് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യവുമാണ്. അതുകൊണ്ടുതന്നെ മികച്ച ഒരു താരത്തെ മുംബൈ ഇനി പകരം കണ്ടെത്തേണ്ടതുണ്ട്.