ബ്ലാസ്റ്റേഴ്സിന്റെ നിലപാട് വിനയായി,ഗുർമീത് സിംഗ് മറ്റൊരു ക്ലബ്ബിലേക്ക്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായ സച്ചിൻ സുരേഷിന് ഈയിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.ഷോൾഡർ ഇഞ്ചുറിയാണ് അദ്ദേഹത്തെ അലട്ടുന്നത്.ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. സച്ചിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വളരെ വലിയ തിരിച്ചടിയാണ്.

നിലവിൽ കരൻജിത്ത് സിംഗാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാക്കുന്നത്. 37 കാരനായ താരം ഈ സീസൺ അവസാനിക്കുന്നതോടുകൂടി ഫുട്ബോളിൽ നിന്നും വിരമിക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഗോൾകീപ്പറായ ലാറ ശർമ്മ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം പഞ്ചാബ് എഫ്സിയിലേക്ക് പോകുമെന്നുള്ള റൂമറുകളും ഇപ്പോൾ വളരെയധികം സജീവമാണ്.

ഹൈദരാബാദ് എഫ്സി ഗോൾകീപ്പറായ ഗുർമീതിന്റെ കാര്യത്തിൽ ഈയിടെ ഒരുപാട് റൂമറുകൾ പ്രചരിച്ചിരുന്നു.അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. നാല് ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി ശ്രമിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് മേൽക്കൈ ഉണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ നിലപാട് ഇപ്പോൾ തിരിച്ചടിയായിട്ടുണ്ട്. ഒരു ഷോർട്ട് ടെം ഡീലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് ഓഫർ ചെയ്തിരുന്നത്.

അതായത് ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള ഒരു ലോൺ ഡീൽ ആയിരുന്നു ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് അംഗീകരിക്കാൻ ഗുർമീത് തയ്യാറായിട്ടില്ല. മാത്രമല്ല അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡ്ലേക്ക് പോവുകയാണ്. നോർത്ത് ഈസ്റ്റുമായുള്ള അദ്ദേഹത്തിന്റെ ഡീൽ 48 മണിക്കൂറിനകം പൂർത്തിയാകും എന്നാണ് മാർക്കസ് മെർഗുലാവോ ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നോർത്ത് ഈസ്റ്റ് ലോങ്ങ് ടൈം ഡീലാണ് അദ്ദേഹത്തിന് ഓഫർ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നോർത്ത് ഈസ്റ്റിനെ അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത സീസണൽ സച്ചിൻ തിരിച്ചെത്തും എന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും ആരായിരിക്കും സെക്കൻഡ് ഗോൾകീപ്പർ എന്ന ചോദ്യം ഇപ്പോൾ തന്നെ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

Gurmeet SinghKerala BlastersNorth East United
Comments (0)
Add Comment