അഡ്രിയാൻ ലൂണയെ നേരിടുക എന്നുള്ളത് ഒരു ഒന്നൊന്നര പണിയാണ്: ഇന്ത്യൻ ഗോൾകീപ്പർ സന്ധു പറഞ്ഞത് കേട്ടോ
കഴിഞ്ഞ രണ്ട് സീസണുകളിലും ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായി പ്രവർത്തിക്കുന്നത് മറ്റാരുമല്ല, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് അഡ്രിയാൻ ലൂണ. ഈ സീസണിൽ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി കൊണ്ട് അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.പക്ഷേ വില്ലനായി കൊണ്ട് പരിക്ക് എത്തുകയായിരുന്നു.
അതായത് ഇനി ഈ സീസണിൽ കളിക്കാൻ ലൂണക്ക് കഴിയില്ല എന്നത് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.ലൂണയുടെ അഭാവം കൃത്യമായി ഇപ്പോൾ ബ്ലാസ്റ്റേഴ്സ് അറിയുന്നുണ്ട്. എന്തെന്നാൽ അവസാനമായി കളിച്ച 5 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.ലൂണയിൽ നിന്ന് ഉണ്ടാകുന്ന ക്രിയേറ്റീവ് ആയ മുന്നേറ്റങ്ങളെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വളരെയധികം മിസ്സ് ചെയ്യുന്നുണ്ട്. അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ ആളില്ല എന്ന് തന്നെ പറയേണ്ടിവരും.
ഇന്ത്യൻ ദേശീയ ടീമിന്റെ ഗോൾകീപ്പറാണ് ഗുർപ്രീത് സിംഗ് സന്ധു. ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിയുടെ ഗോൾ കീപ്പർ ആണ് അദ്ദേഹം. അദ്ദേഹം ഇപ്പോൾ അഡ്രിയാൻ ലൂണയെ പ്രശംസിച്ചിട്ടുണ്ട്. നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളിയാണ് അഡ്രിയാൻ ലൂണ എന്നാണ് സന്ധു പറഞ്ഞിട്ടുള്ളത്.ഓഫ്ദിപിച്ച് എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിമുഖീകരിക്കാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ള താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ.ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. പക്ഷേ അദ്ദേഹം എപ്പോഴും എപ്പോഴും അപകടകാരികളായ ബോളുകൾ കൊണ്ട് നിങ്ങളെ ഇങ്ങനെ ശല്യം ചെയ്തുകൊണ്ടിരിക്കും,ഇതാണ് സന്ധു പറഞ്ഞിട്ടുള്ളത്.
ഈ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊച്ചി സ്റ്റേഡിയത്തിൽ വച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ അഡ്രിയാൻ ലൂണ ഗോൾ കണ്ടെത്തിയിരുന്നു.ഇനി ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടുക വരുന്ന മാർച്ച് രണ്ടാം തീയതിയാണ്.