മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യത്തെ പ്രി സീസൺ മത്സരത്തിൽ യോക്കോഹാമ മറൈനേഴ്സിനെയാണ് നേരിട്ടത്.മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയിട്ടുണ്ട്.5-3 എന്ന സ്കോറിനാണ് സിറ്റി വിജയിച്ചത്. കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് തന്നെ ഏർലിങ് ഹാലന്റ് ആരംഭിക്കുകയായിരുന്നു.
Julián Álvarez modo tranquilo..
— AnaDeportes (@Ana_deportes) July 23, 2023
Otro Gol para su colección..pic.twitter.com/py8ri8KeCX
രണ്ട് ഗോളുകളാണ് മത്സരത്തിൽ ഹാലന്റ് നേടിയത്.37 മിനിട്ടിനുള്ളിൽ മാഞ്ചസ്റ്റർ സിറ്റി രണ്ട് ഗോളുകൾക്ക് പിറകിൽ പോയിരുന്നു. പക്ഷേ നാല്പതാം മിനിറ്റിൽ സ്റ്റോൻസ് ഒരു ഗോൾ നേടി. ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് 43 മിനിട്ടിൽ അർജന്റൈൻ ജൂലിയൻ ആൽവരസ് മറ്റൊരു ഗോൾ നേടി. ഫസ്റ്റ് ഹാഫിൽ 2-2 ആയിരുന്നു സ്കോർ.
Of course Erling Haaland scores seven minutes into his first preseason game 🔙
— B/R Football (@brfootball) July 23, 2023
(via @J_League)pic.twitter.com/piPkdm2If1
സെക്കൻഡ് ഹാഫിലായിരുന്നു ഏർലിംഗ് ഹാലന്റ് വന്നത്. 52ആം മിനുട്ടിലും 92ആം മിനിറ്റിലും അദ്ദേഹം ഗോൾ നേടി. ഇതിനിടെ 72ആം മിനുട്ടിൽ റോഡ്രിയും ഗോൾ നേടി. ഇങ്ങനെ ആകെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് സിറ്റി മത്സരത്തിൽ വിജയിച്ചത്. ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ബയേൺ മ്യൂണിച്ചാണ്.
Erling Haaland makes it 5 game over pic.twitter.com/cWBrRBZyVN
— 17 (@DxBruyneSZN) July 23, 2023