Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്ലാസ്റ്റേഴ്സ് ആരാധകരോട്..ഹൃദയം തകർക്കുന്ന വാർത്തകൾക്കായി ഇനിയും കാത്തിരിക്കുക.. ആരൊക്കെയാണ് ഇനി ക്ലബ്ബ് വിടുന്നത്?

114

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ വളരെ സജീവമാണ്.ഒരു വലിയ അഴിച്ചു പണി തന്നെ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ലക്ഷ്യം വെക്കുന്നുണ്ട്. ഗോവയുടെ താരമായ നോഹിനെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുണ്ട്. മോഹൻ ബഗാൻ താരമായ നംതേക്ക് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.

പക്ഷേ പല പ്രധാനപ്പെട്ട താരങ്ങളും ക്ലബ്ബ് വിടുകയാണ്. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ വാർത്തകൾ നൽകുന്ന ട്വിറ്ററിലെ പല ഹാൻഡിലുകളും ഒരുപാട് റൂമറുകൾ പങ്കുവെക്കുന്നുണ്ട്.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഹൃദയം തകർക്കുന്ന ചില കാര്യങ്ങൾക്കായി കാത്തിരിക്കുക എന്നതാണ്. ലഭിക്കുന്ന സൂചനകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിലെ ചില പ്രധാനപ്പെട്ട താരങ്ങൾ ക്ലബ്ബിനോട് ഗുഡ്ബൈ പറയാൻ സാധ്യതയുണ്ട് എന്നാണ്.

ഏറ്റവും ലേറ്റസ്റ്റ് വാർത്ത ഡിഫൻഡർ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുന്നു എന്നുള്ളത് തന്നെയാണ്. മൂന്നുവർഷത്തെ സേവനത്തിനുശേഷം അദ്ദേഹം ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറയുകയാണ്. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ക്ലബ്ബ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതിനിടെ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന മറ്റൊരു റൂമർ ജീക്സൺ സിങ്ങുമായി ബന്ധപ്പെട്ടതാണ്.

അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ജീക്സൺ സിംഗ് ക്ലബ്ബ് വിടാനുള്ള സാധ്യതകളെ തള്ളിക്കളയാൻ സാധിക്കില്ല. മറ്റുള്ള ക്ലബ്ബുകളിൽ നിന്നും മികച്ച ഓഫറുകൾ ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹം ഒരുപക്ഷേ അത് പരിഗണിച്ചേക്കും. അങ്ങനെയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഈ ഡിഫൻസീവ് മിഡ്‌ഫീൽഡറെ നഷ്ടമാകും. മാത്രമല്ല വിദേശ താരങ്ങളിൽ പലരും ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യത.സക്കായ്,ജസ്റ്റിൻ ഇമ്മാനുവൽ,ചെർനിച്ച്,ലെസ്ക്കോവിച്ച് എന്നിവരൊക്കെ ക്ലബ്ബ് വിട്ടേക്കും. അതേസമയം ലൂണ,ദിമി,ജോഷുവ സോറ്റിറിയോ,ഡ്രിൻസിച്ച് എന്നിവർ ക്ലബ്ബിനോടൊപ്പം തുടർന്നേക്കും എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

പക്ഷേ എന്ത് വേണമെങ്കിലും സംഭവിക്കാം.ലൂണ,ദിമി എന്നിവരുടെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും കൂടുതൽ ആശങ്കയുള്ളത്. രണ്ടുപേരും ഐഎസ്എല്ലിൽ പ്രൂവ് ചെയ്തവരാണ്,മറ്റുള്ള ക്ലബ്ബുകൾക്ക് താല്പര്യമുള്ള താരങ്ങൾ കൂടിയാണ്. ഈ രണ്ട് പേരുടെയും കരാറുകൾ എത്രയും വേഗം പുതുക്കണമെന്ന് തന്നെയാണ് ആരാധകരുടെ ആവശ്യം.ലൂണയെയൊക്കെ നഷ്ടമായി കഴിഞ്ഞാൽ അത് ആരാധകർക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.