കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ റഫറിയുടെ ഭാഗത്തുനിന്ന് പിഴവുകൾ സംഭവിച്ചിരുന്നു.അത് ഹൈദരാബാദിന് വളരെയധികം സഹായകരമായി. കൊച്ചിയിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞു എന്നത് ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടം തന്നെയാണ്.
ഈ വിജയത്തെക്കുറിച്ച് അവരുടെ പരിശീലകനായ സിംഗ്റ്റോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വിജയിച്ചത് ഭാഗ്യം കൊണ്ടാണ് എന്ന കാര്യം അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. മത്സരത്തിൽ ഭാഗ്യം ഹൈദരാബാദിന്റെ കൂടെയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിംഗ്റ്റോ പറഞ്ഞത് നോക്കാം.
‘ മത്സരത്തിന്റെ തുടക്കം തൊട്ടേ ബ്ലാസ്റ്റേഴ്സ് ഹൈ പ്രെസ്സിങ് ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. പക്ഷേ ഞങ്ങളുടെ പല താരങ്ങളും പന്ത് കൈവശം വെക്കുന്നതിൽ മികച്ച് നിന്നു.ഇതൊരു മികച്ച റിസൾട്ട് തന്നെയാണ്. ചില സമയത്ത് നമുക്ക് ഭാഗ്യം ആവശ്യമാണ്. ഇന്ന് ഭാഗ്യം ഞങ്ങളുടെ കൂടെയായിരുന്നു. അതുകൊണ്ടാണ് ആ ഗോൾ ലഭിച്ചത് ‘ഇതാണ് ഹൈദരാബാദിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പെനാൽറ്റിയിലൂടെ നേടിയ ആ ഗോൾ അർഹിച്ചതായിരുന്നില്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പിറകിൽ തന്നെയാണ് ഹൈദരാബാദ് ഉള്ളത്.പക്ഷേ രണ്ട് ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് ഇനി മുന്നോട്ടു പോകണമെങ്കിൽ മികച്ച റിസൾട്ടുകൾ അനിവാര്യമാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.