കേരള ബ്ലാസ്റ്റേഴ്സിന് ഒരു തകർപ്പൻ ലെഫ്റ്റ് ബാക്ക് താരത്തെ ഇപ്പോൾ ആവശ്യമുണ്ട്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തൊട്ട് കേരള ബ്ലാസ്റ്റേഴ്സ് ആ സ്ഥാനത്തേക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എഫ്സി ഗോവയുടെ ഐബൻ ബാ ഡോഹ്ലിംഗിന് വേണ്ടിയാണ്. എന്നാൽ ഗോവ അദ്ദേഹത്തെ വിട്ടു നൽകാൻ തയ്യാറല്ലാത്തതിനാൽ കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു താരത്തിലേക്ക് പോയിരുന്നു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡിഫൻഡറായ ഹിറ മൊണ്ടലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്നായിരുന്നു മാക്സിമസ് ഏജന്റ് റിപ്പോർട്ട് ചെയ്തിരുന്നത്. മറ്റൊരു ട്വിറ്റർ ഹാൻഡിൽ ഹിറ മൊണ്ടൽ കേരള ബ്ലാസ്റ്റേഴ്സും ആയി കോൺട്രാക്ടിലെത്തിയെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മർഗുലാവോ ഇതിന് ഉത്തരം നൽകിയിട്ടുണ്ട്.
ഹിറ മൊണ്ടൽ കേരള ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ടിൽ എത്തിയിട്ടില്ല.അദ്ദേഹം എവിടേക്കും പോവാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തന്നെ തുടരും.ഇതാണ് സത്യാവസ്ഥ. അപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് പരിഗണിക്കുന്നതും ശ്രമിക്കുന്നതും ഐബൻ ബാ ഡോഹ്ലിംഗിന് വേണ്ടി തന്നെയായിരിക്കും.
26 വയസ്സുള്ള മൊണ്ടൽ ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. ബംഗളൂരു എഫ്സിയിൽ നിന്നായിരുന്നു അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയത്.നേരത്തെ ഈസ്റ്റ് ബംഗാളിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തിയ ഈ താരം 2024 വരെയുള്ള കോൺട്രാക്ടിലാണ് സൈൻ ചെയ്തിട്ടുള്ളത്.