Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സ്കിൻകിസിന്റെ കിടിലൻ നീക്കം,ഹോർമിപാമിനെ അങ്ങനെയങ്ങ് സ്വന്തമാക്കാൻ എതിരാളികൾക്ക് കഴിയില്ല.

12,305

ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ വളരെ വ്യാപകമാണ്.ഒരു സൈനിങ് ബ്ലാസ്റ്റേഴ്സ് നടത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. എന്തെന്നാൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്ക് ഒരു മികച്ച താരത്തെ ബ്ലാസ്റ്റേഴ്സ് ആവശ്യമുണ്ട്.അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ക്ലബ്ബ് തുടർന്നുകൊണ്ടിരിക്കുകയാണ്.എന്നാൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പുറത്ത് പോകും എന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്.

ബ്രയിസ് മിറാണ്ട,ബിദ്യസാഗർ സിംഗ് എന്നിവരെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയേക്കും എന്നുള്ള റൂമറുകൾ ഉണ്ട്. എന്നാൽ ഇതിനേക്കാളൊക്കെ ഉപരി ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്നത് ഹോർമിപാമിന്റെ പേരാണ്.ഈ മൂന്ന് താരങ്ങൾക്കും മറ്റുള്ള ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ഇതിൽ ഹോർമിപാമിന്റെ കാര്യത്തിലാണ് ഏറ്റവും കൂടുതൽ ആശങ്കകൾ നിലനിൽക്കുന്നത്. വളരെ പ്രതിഭാധനനായ താരമാണ്.സ്റ്റാർട്ടിങ് നിലവിൽ കളിച്ച് മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. പക്ഷേ നിലവിൽ മികച്ച സെന്റർ ബാക്കുമാർ ഉണ്ടായതിനാൽ വേണ്ടത്ര അവസരങ്ങൾ ഹോർമിക്ക് ലഭിക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ ഈ മണിപ്പൂർതാരത്തെ സ്വന്തമാക്കാൻ വേണ്ടി നിരവധി ക്ലബ്ബുകൾ മുന്നോട്ടു വന്നിട്ടുണ്ട്.

കഴിഞ്ഞ സമ്മറിൽ തന്നെ ബംഗളൂരു എഫ്സി ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചതാണ്.ഇപ്പോൾ ആദ്യം വന്ന മുംബൈ സിറ്റിക്ക് പിന്നാലെ മോഹൻ ബഗാനും രംഗത്ത് വന്നിട്ടുണ്ട്. ചുരുക്കത്തിൽ ഐഎസ്എല്ലിലെ പ്രശസ്തരായ ക്ലബ്ബുകൾക്ക് ഈ മികച്ച താരത്തെ ആവശ്യമാണ്.22 വയസ്സ് മാത്രം പ്രായമുള്ള ഈ താരത്തെ പല ക്ലബ്ബുകളും ഭാവി വാഗ്ദാനമായി കൊണ്ടാണ് പരിഗണിക്കുന്നത്.പക്ഷെ കേരള ബ്ലാസ്റ്റേഴ്സിന് അങ്ങനെയങ്ങ് ഈ ടാലന്റിനെ വിട്ടു കളയാൻ താല്പര്യമില്ല.അത്കൊണ്ട് തന്നെ ക്ലബ്ബിന്റെ സ്പോട്ടിംഗ് ഡയറക്ടറായ സ്കിൻകിസ് ഒരു തന്ത്രം പ്രയോഗിച്ചിട്ടുണ്ട്.

അതായത് ഈ താരത്തിന്റെ വില കുത്തനെ ഉയർത്തിയിട്ടുണ്ട്.ഏതെങ്കിലും ക്ലബ്ബുകൾക്ക് ഹോർമിയെ സ്വന്തമാക്കണമെങ്കിൽ വലിയ ട്രാൻസ്ഫർ ഫീ നൽകേണ്ടതുണ്ട് എന്ന കാര്യം മാർക്കസ് മർഗുലാവോ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2027 വരെ കോൺട്രാക്ട് ഉള്ളതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് പേടിക്കേണ്ട ആവശ്യമില്ല.താരത്തെ സ്ഥിരമായി വിൽക്കുകയാണെങ്കിൽ ഒരു വലിയ തുക തന്നെ ട്രാൻസ്ഫർ ഫീയായി കൊണ്ട് കൈപ്പറ്റാനാണ് സ്കിൻകിസിന്റെ തീരുമാനം.അതല്ല എങ്കിൽ ലോണിൽ മാത്രമാണ് ഹോർമിയെ ക്ലബ്ബ് പറഞ്ഞയക്കുക.