മറ്റൊരു വമ്പന്മാർ കൂടി രംഗത്ത്,ഹോർമിപാമിനെ റാഞ്ചാൻ ഒരുങ്ങുന്ന ക്ലബ്ബുകളുടെ എണ്ണം മൂന്നായി.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആരംഭിച്ച ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെറിയ ചില മാറ്റങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്.ഒരു വിദേശ സൈനിങ്ങ് എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് നടത്തും. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ക്ലബ്ബിന് അത്യാവശ്യമാണ്. അധികം വൈകാതെ തന്നെ ആ സൈനിങ് നടക്കും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് നിന്നും ചില താരങ്ങൾ പുറത്തുപോകുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന കേൾക്കുന്ന പേര് ഇന്ത്യൻ പ്രതിരോധനിരതാരമായ ഹോർമിപാമിന്റേതാണ്.പ്രീതം കോട്ടാലിന്റെ വരവോടുകൂടി ഹോർമിക്ക് ക്ലബ്ബിനകത്ത് ലഭിക്കുന്ന അവസരങ്ങൾ നന്നേ കുറഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിട്ടാലും അത്ഭുതപ്പെടാനില്ല.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പല ക്ലബ്ബുകളും നടത്തിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബ് ബംഗളൂരു എഫ്സിയാണ്.പക്ഷേ താരത്തെ അവർക്ക് ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഇപ്പോഴത്തെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലും താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ബംഗളൂരു നടത്തിയേക്കും.പക്ഷേ അവർക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. കാരണം വമ്പൻമാരായ മുംബൈ സിറ്റി എഫ്സി ഈ താരത്തിന് വേണ്ടി ദിവസങ്ങൾക്ക് മുന്നേ രംഗത്ത് വന്നിരുന്നു.

പക്ഷേ ഇനി മത്സരം മുറിക്കുകയാണ് ചെയ്യുക. എന്തെന്നാൽ മോഹൻ ബഗാൻ സനയുടെ സ്ഥാനത്തേക്ക് ഹോർമിയെ എത്തിക്കാൻ താല്പര്യപ്പെടുന്നുണ്ട്. അതായത് ഈ താരത്തിന് വേണ്ടി മൂന്ന് വമ്പൻ ക്ലബ്ബുകൾ ഇപ്പോൾ സജീവമായ രംഗത്തുണ്ട് എന്ന് തന്നെയാണ് റൂമറുകൾ ഒക്കെ തന്നെയും സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തെ സ്വന്തമാക്കുക എന്നത് ഓരോ ക്ലബ്ബുകൾക്കും വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്.ഹോർമിപാമിന് പല ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. അദ്ദേഹത്തെ വിൽക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് തീരുമാനമെടുക്കാനുള്ളത്.ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാനാണ് ഈ ക്ലബ്ബുകൾ ഒക്കെ തന്നെയും ഉദ്ദേശിക്കുന്നത്.പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ നിലപാട് ഇവിടെ നിർണായകമാണ്.ഹോർമിയെ പോലെയൊരു താരത്തെ കൈവിട്ടാൽ അത് ഭാവിയിൽ ഖേദകരമാവാൻ സാധ്യതയുണ്ട്.

Hormipam RuivahKerala Blasters
Comments (0)
Add Comment