ഹോർമിപാമിനെ സ്വന്തമാക്കാൻ ബദ്ധവൈരികൾ രംഗത്ത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ ഡിഫൻഡർ ഹോർമിപാമിനെ ക്ലബ്ബിനെ നഷ്ടമാവാൻ സാധ്യതയുണ്ടെന്ന് വാർത്ത മുമ്പ് തന്നെ പുറത്തേക്ക് വന്നതാണ്.ഹോർമിയെ നഷ്ടമായാലും അത്ഭുതപ്പെടേണ്ടതില്ല എന്നായിരുന്നു മാർക്കസ് മർഗുലാവോ പറഞ്ഞിരുന്നത്.അതായത് ബ്ലാസ്റ്റേഴ്സ് വിടാൻ ഈ ഡിഫൻഡർ ഉദ്ദേശിക്കുന്നുണ്ട്. അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് കൈമാറുകയും ചെയ്തേക്കും.
ഇപ്പോൾ ഹോർമിപാമിനെ സ്വന്തമാക്കാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ വൈരികളായ ബംഗളൂരു എഫ്സി വന്നിട്ടുണ്ട്.അവർ താൽപ്പര്യം പ്രകടിപ്പിച്ച കാര്യം ഫുട്ബോൾ എക്സ്ക്ലൂസീവ് ആണ് റിപ്പോർട്ട് ചെയ്തത്. കാരണം അവരുടെ സെന്റർ ബാക്ക് പൊസിഷനിൽ ഉണ്ടായിരുന്ന സന്ദേഷ് ജിങ്കൻ ക്ലബ് വിട്ട് ഗോവയിലേക്ക് പോയി.അതുകൊണ്ടുതന്നെ സെന്റർ ബാക്കിൽ ഒരു ഇന്ത്യൻ താരത്തെ അവർക്ക് വേണം.
ബംഗളൂരു എഫ്സി അവിടേക്ക് പരിഗണിക്കുന്നത് ഹോർമിപാമിനെയാണ്.കൂടാതെ മറ്റൊരു താരത്തെ കൂടി നോക്കുന്നുണ്ട്.ഹോർമിയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.അത് തിരിച്ചടി ഉണ്ടാക്കുന്ന കാര്യമാണ്. കാരണം വളരെയധികം ഭാവിയുള്ള ഒരു താരം കൂടിയാണ് ഹോർമിപാം.22 വയസ്സ് മാത്രമാണ് ഈ താരത്തിന് ഉള്ളത്. 2020ൽ പഞ്ചാബ് എഫ്സിയിൽ നിന്നായിരുന്നു ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
2027 വരെയുള്ള ഒരു ലോങ്ങ് ടേം കോൺട്രാക്ട് ഇദ്ദേഹത്തിന് ഉണ്ട്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 38 മത്സരങ്ങൾ ഈ താരം കളിച്ചിട്ടുണ്ട്. ഇപ്പോൾതന്നെ നിരവധി പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സ് ഹോർമിയെ കോടി നഷ്ടപ്പെടുത്തിയാൽ ആരാധകർ കട്ട കലിപ്പിലാവും.