ഹൈദരാബാദിന്റെ മരണമണി മുഴങ്ങി, അവസാന തീയതി നിശ്ചയിച്ച് ISL,ക്ലബ്ബ് പൂട്ടലിന്റെ വക്കിൽ!

സമീപകാലത്ത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഐഎസ്എൽ ക്ലബ്ബായ ഹൈദരാബാദ് എഫ്സിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.താരങ്ങൾക്ക് സാലറി നൽകാതെ അവർ ബുദ്ധിമുട്ടിച്ചിരുന്നു.അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണിന്റെ പകുതി ആയപ്പോഴേക്കും ഭൂരിഭാഗം വിദേശ താരങ്ങളും പ്രധാനപ്പെട്ട താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു. പിന്നീട് അക്കാദമി താരങ്ങളെ വെച്ചുകൊണ്ടാണ് ഹൈദരാബാദ് തങ്ങളുടെ സീസൺ പൂർത്തിയാക്കിയത്.പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതും അവർ തന്നെയായിരുന്നു.

ഇപ്പോഴും വലിയ കടക്കണിയിലാണ് ഈ ക്ലബ്ബ് ഉള്ളത്.അതിനൊന്നും പരിഹാരം കാണാൻ ഉടമസ്ഥർക്ക് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.പകരം മേഘാലയിലെ ഒരു ക്ലബ്ബിന് അവസരം ലഭിക്കുകയായിരുന്നു.ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് പങ്കെടുക്കുമോ എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.ഇപ്പോൾ ഐഎസ്എൽ അധികൃതർ അതിനൊരു അവസാന തീയതി നിശ്ചയിച്ചു കഴിഞ്ഞു.

ഓഗസ്റ്റ് 15 ആണ് അവസാന തീയതി. അതിനു മുന്നേ ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെങ്കിൽ, താരങ്ങൾക്ക് നൽകാനുള്ള കടവും മറ്റുള്ളതും പരിഹരിച്ചിട്ടില്ലെങ്കിൽ അവർക്ക് ഐഎസ്എൽ കളിക്കാൻ സാധിക്കില്ല. ഓഗസ്റ്റ് 15ന് ശേഷം FSDL ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കും.ചുരുക്കത്തിൽ ഇത്തവണ ഐഎസ്എല്ലിൽ ഹൈദരാബാദ് പങ്കെടുക്കാനുള്ള സാധ്യത കുറവാണ്.അവരുടെ ക്ലബ്ബിന്റെ മരണമണി ഇപ്പോൾ മുഴങ്ങിക്കഴിഞ്ഞു. ക്ലബ്ബ് പിരിച്ച് വിടാനുള്ള എല്ലാ സാധ്യതകളും ഇപ്പോൾ തെളിഞ്ഞു കാണുന്നുണ്ട്.ബാക്കിയുള്ള താരങ്ങളും കൂടി വിൽക്കാനാണ് അവരുടെ പദ്ധതികൾ.

ഇനി ഇത് പരിഹരിക്കണമെങ്കിൽ പുതിയ ഉടമസ്ഥന്മാർ വരേണ്ടി വരും. ഏതായാലും രണ്ട് സീസണുകൾക്ക് മുൻപ് ഐഎസ്എൽ കിരീടം സ്വന്തമാക്കിയവരാണ് ഹൈദരാബാദ്.അവരുടെ ഇപ്പോഴത്തെ അവസ്ഥ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വളരെ ദുഃഖം സൃഷ്ടിക്കുന്ന കാര്യമാണ്.

Hyderabad Fcindian Super league
Comments (0)
Add Comment