ഐഎസ്എല്ലിൽ നാടകീയ രംഗങ്ങൾ, മുഖംമൂടിധാരികളായ ഹൈദരാബാദ് സ്റ്റാഫിന്റെ സാലറി നൽകൂ എന്നുള്ള ബാനർ, പിടിച്ചുമാറ്റി ഒഫീഷ്യൽസ്.
ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സി വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അവരുടെ മാനേജ്മെന്റിനെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ടീമിൽ ഉണ്ടായിരുന്ന ആറ് വിദേശ താരങ്ങളിൽ 5 വിദേശ താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു.ജോവോ വിക്ടർ മാത്രമാണ് ഹൈദരാബാദിൽ ഇപ്പോൾ അവശേഷിക്കുന്ന വിദേശ താരം.സാലറി ലഭിക്കാത്തതുകൊണ്ടാണ് അവർ എല്ലാവരും ക്ലബ്ബ് വിട്ടിട്ടുള്ളത്.
മാത്രമല്ല പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങളെല്ലാവരും ക്ലബ്ബിനോട് ഈ ജനുവരി ട്രാൻസ്ഫർ വിന്റോയിൽ വിട പറഞ്ഞിട്ടുണ്ട്. നിലവിൽ റിസർവ് ടീം താരങ്ങളെ വെച്ചുകൊണ്ടാണ് ഹൈദരാബാദ് കളിക്കുന്നത്.ഇന്നലെ നടന്ന മത്സരത്തിൽ ഗോവയോട് അവർ പരാജയപ്പെടുകയും ചെയ്തിരുന്നു. കേവലം 380 കാണികളാണ് ഈ മത്സരം വീക്ഷിക്കാൻ വന്നിരുന്നത്.അത്രയും മോശം സ്ഥിതിയിലൂടെയാണ് അവർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ മെയ്ന്റനൻസ് ഫീയോ സ്റ്റാഫുകളുടെ സാലറിയോ ഒന്നും തന്നെ ഹൈദരാബാദ് മാനേജ്മെന്റ് നൽകിയിട്ടില്ല.അതിനെതിരെ ഒരു പ്രതിഷേധം ഇന്നലെ നടന്നിട്ടുണ്ട്. സ്റ്റേഡിയത്തിൽ ഹൈദരാബാദ് സ്റ്റാഫ് ഒരു ബാനർ ഉയർത്തുകയായിരുന്നു. ദയവ് ചെയ്ത് സാലറി നൽകൂ എന്നായിരുന്നു ആ ടിഫോയിൽ ഉണ്ടായിരുന്നത്.സ്റ്റാഫുകളുടെ മുഖം വ്യക്തമായിരുന്നില്ല.എന്തെന്നാൽ അവർ മുഖംമൂടി അണിഞ്ഞിരുന്നു.
പക്ഷേ അധികനേരം ഈ ബാനർ പ്രദർശിപ്പിക്കാൻ സാധിച്ചിരുന്നില്ല. എന്തെന്നാൽ ഗ്രൗണ്ട് ഒഫീഷ്യൽസ് ഇടപെടുകയായിരുന്നു.ആ ബാനർ അവരിൽ നിന്നും പിടിച്ചു വാങ്ങി ഒഴിവാക്കുകയാണ് ചെയ്തത്.ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.ബാനർ പിടിച്ച് മാറ്റാൻ കാണിക്കുന്ന ആവേശം ഈ സ്റ്റാഫുകൾക്ക് സാലറി നൽകുന്ന കാര്യത്തിൽ ഉണ്ടാവണമെന്നാണ് സോഷ്യൽ മീഡിയ ഹൈദരാബാദ് മാനേജ്മെന്റിനോട് പറഞ്ഞിട്ടുള്ളത്. വ്യാപക വിമർശനങ്ങൾ ഹൈദരാബാദ് മാനേജ്മെന്റിന് ഇപ്പോൾ ഏൽക്കേണ്ടി വരുന്നുണ്ട്.
ഇങ്ങനെ നാടകീയമായ നിമിഷങ്ങളാണ് ഇന്നലത്തെ മത്സരത്തിനിടയിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നിട്ടുള്ളത്.ഹൈദരാബാദിന്റെ ഭാവിയുടെ കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. മികച്ച ഒരു മാനേജ്മെന്റ് ഹൈദരാബാദിനെ ഏറ്റെടുത്തിട്ടില്ലെങ്കിൽ അവർ ഈ സീസണോടുകൂടി പൂട്ടിപ്പോകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് അവർ ഉള്ളത്.12 മത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും അവർക്ക് നേടാൻ കഴിഞ്ഞിട്ടില്ല.