കുത്തുപാളയെടുക്കുമോ ഹൈദരാബാദ്? രണ്ട് വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടു,പ്രതിസന്ധി അതിരൂക്ഷം.
ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ചൂടിയിട്ടുള്ള ക്ലബ്ബാണ് ഹൈദരാബാദ് എഫ്സി. കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അവർ അന്ന് കിരീടം നേടിയിരുന്നത്.എന്നാൽ ഇന്ന് അതിഗുരുതരമായ ഒരു അവസ്ഥയിലൂടെയാണ് ഹൈദരാബാദ് എഫ്സി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രൂക്ഷമായ പ്രതിസന്ധികൾ ഇപ്പോൾ അവരെ അലട്ടുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.സാലറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ താരങ്ങൾക്ക് തന്നെ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്.ഈ തർക്കവുമായി ബന്ധപ്പെട്ടുകൊണ്ട് രണ്ട് വിദേശ താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു. ഏറ്റവും പുതുതായി കൊണ്ട് ഫെലിപ്പെ അമോറിമാണ് ക്ലബ്ബ് വിട്ടിട്ടുള്ളത്. ഹൈദരാബാദിനോട് താൻ വിട പറഞ്ഞു കഴിഞ്ഞു എന്നത് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.
മറ്റൊരു താരം ഓസ് വാൾഡോയാണ്. ദിവസങ്ങൾക്ക് മുന്നേ അദ്ദേഹവും ക്ലബ്ബ് വിട്ടിരുന്നു.നിലവിൽ ഋഷികേഷിലാണ് അദ്ദേഹം ഉള്ളത്. ശമ്പള തർക്കത്തെ തുടർന്ന് തന്നെയാണ് ഈ രണ്ടു താരങ്ങളും ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുള്ളത്.സാലറിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേരത്തെയും ഹൈദരാബാദിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതായത് ഓഗ്ബച്ചെ,നെസ്റ്റർ എന്നിവർക്ക് ശമ്പളം നൽകുന്നതിൽ ഹൈദരാബാദ് എഫ്സി പിഴവുകൾ വരുത്തിയിരുന്നു.അതുകൊണ്ടുതന്നെ ഇവർക്ക് ട്രാൻസ്ഫർ ബാൻ ലഭിച്ചിരുന്നു.
ഒരു വർഷത്തിനിടെ രണ്ട് ട്രാൻസ്ഫർ ബാനുകൾ ആയിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്.അതിപ്പോഴും നിലനിൽക്കുന്നുണ്ട്.ഇതിനൊക്കെ പുറമേ വളരെ പരിതാപകരമായ ഒരു പ്രകടനമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ഒരു മത്സരം പോലും വിജയിക്കാൻ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല. 8 മത്സരങ്ങൾ കളിച്ചപ്പോൾ മൂന്ന് സമനിലയും 5 തോൽവിയും ആണ് അവർക്കുള്ളത്. കേവലം മൂന്ന് പോയിന്റ് മാത്രമുള്ള അവർ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.അത്രയും മോശം നിലയിലാണ് അവർ ഇപ്പോൾ ഉള്ളത്.
അതിനൊക്കെ പുറമെയാണ് ഈ പ്രതിസന്ധികൾ ഉണ്ടായിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ മത്സരവുമായി ബന്ധപ്പെട്ട് കൊണ്ട് യാത്രക്ക് തടസ്സം ഹൈദരാബാദ് താരങ്ങൾക്ക് നേരിടേണ്ടി വന്നിരുന്നു. മത്സരം നടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം പോലും നിലനിന്നിരുന്നു.ഇങ്ങനെ എല്ലാംകൊണ്ടും താറുമാറായി കിടക്കുന്ന ഒരു ക്ലബ്ബ് ആയി മാറിയിരിക്കുകയാണ് ഹൈദരാബാദ് എഫ്സി.