ഇടവേള ദുർഭൂതം പണിയാകുമോ? സ്റ്റാറേ വിശദീകരിക്കുന്നു!
ഇത്തവണത്തെ ഐഎസ്എല്ലിൽ മികച്ച ഒരു തുടക്കമൊന്നും ഉണ്ടാക്കിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ആകെ കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.ഒരെണ്ണത്തിൽ പരാജയപ്പെടുകയും രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തു.നാല് മത്സരങ്ങളിൽ നിന്ന് 5 പോയിന്റ് മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.പക്ഷേ പ്രകടനത്തിന്റെ കാര്യത്തിൽ ആരാധകർക്ക് സന്തോഷമുണ്ട്.
മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് പുറത്തെടുക്കാൻ സാധിക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ സീസണുകളിൽ ഒക്കെ തന്നെയും ബ്ലാസ്റ്റേഴ്സിനെ ഒരു ദുർഭൂതം പിടികൂടിയിരുന്നു. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ബ്ലാസ്റ്റേഴ്സ് നിറംമങ്ങുന്ന ഒരു കാഴ്ചയാണ് പലപ്പോഴും നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞ സീസണിൽ ആദ്യഘട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ ഘട്ടത്തിൽ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.
ഇങ്ങനെ ഇടവേള വരുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ മാറ്റം സംഭവിക്കാറുണ്ട്. പ്രകടനം കൂടുതൽ മോശമാകുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കകൾ ഉണ്ട്. എന്നാൽ ആശങ്കപ്പെടേണ്ടതില്ല എന്ന് പരിശീലകനായ സ്റ്റാറേ അറിയിച്ചിട്ടുണ്ട്.ടീം കൂടുതൽ പുരോഗതി പ്രാപിച്ചിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
‘ലീഗിൽ അവധി ഉണ്ടാകാം.പക്ഷേ ഞങ്ങളുടെ പ്രകടനത്തിൽ അവധി ഒന്നുമില്ല. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ വേണ്ടി ഞങ്ങൾ എല്ലാ ദിവസവും ട്രെയിനിങ് നടത്തിയിട്ടുണ്ട്.ട്രെയിനിങ്ങിൽ എനിക്ക് പോസിറ്റീവ് ഫീൽ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഞങ്ങൾ കൂടുതൽ പുരോഗതി പ്രാപിക്കുകയാണ് ചെയ്തിട്ടുള്ളത്. ടീം പുരോഗതിയുടെ പാതയിൽ തന്നെയാണ് ‘ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മുഹമ്മദൻ എസ്സിക്കെതിരെയാണ്.ഞായറാഴ്ച കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമാണ്.എന്നാൽ മാത്രമാണ് കൂടുതൽ മുന്നോട്ടു പോകാൻ സാധിക്കുക.