ക്രിസ്റ്റ്യാനോയെ പോലും നമുക്ക് വിമർശിക്കാം: ഇന്ത്യയുടെ തോൽവിയെ ന്യായീകരിച്ച് ഇഗോർ സ്റ്റിമാച്ച് പറഞ്ഞത് ഇങ്ങനെയാണ്.

ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഒരു വലിയ തോൽവി ഏറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഉസ്ബക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയത് എന്നത് ഒരു വസ്തുതയാണ്.പ്രത്യേകിച്ച് ഡിഫൻസ് വളരെ പരിതാപകരമായിരുന്നു.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും വഴങ്ങി കൊണ്ട് ഇന്ത്യ തോൽവി സമ്മതിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെ മോശമല്ലാത്ത രീതിയിൽ കളിച്ചതുകൊണ്ടുതന്നെ ആരാധകർ ഈ മത്സരത്തിൽ വലിയ പ്രതീക്ഷകൾ വെച്ചിരുന്നു.എന്നാൽ അതെല്ലാം തച്ചുടക്കപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ പരിശീലകൻ സ്റ്റിമാച്ചിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.

അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കണം എന്നുള്ള മുറവിളികൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ വിമർശനങ്ങൾ ഉയർത്താനും കഠിനമായി പെരുമാറാനും എളുപ്പമാണെന്നും ക്രിസ്റ്റ്യാനോയെ പോലും നമുക്ക് ഇവിടെ ഇരുന്നുകൊണ്ട് വിമർശിക്കാൻ സാധിക്കുമെന്നാണ് ന്യായീകരണമായി കൊണ്ട് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണമെന്നും ഇദ്ദേഹം ഉപദേശിച്ചിട്ടുണ്ട്.ഇന്ത്യൻ പരിശീലകന്റെ വാക്കുകൾ ഇപ്രകാരമാണ്.

കഠിനമായി പെരുമാറാനും വിമർശിക്കാനും എളുപ്പമാണ്. വേണമെങ്കിൽ ഓരോന്ന് ചെയ്യാത്തതിന്റെ പേരിൽ നമുക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലും വിമർശിക്കാൻ സാധിക്കും. നമ്മളുടെ ലെവൽ ഏതാണ് എന്നുള്ള യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം. നമുക്ക് എത്രത്തോളം മുന്നോട്ടുപോകാൻ ഉണ്ട് എന്നത് നമ്മൾ മനസ്സിലാക്കണം.ഈ മത്സരത്തിന്റെ പല ഭാഗങ്ങളും നമുക്ക് എൻജോയ് ചെയ്യാൻ കഴിയും,പാസിങ്ങും ഇന്റൻഷനും ക്രിയേഷനും എല്ലാം നമുക്ക് ആസ്വദിക്കാൻ കഴിയുന്ന ഒന്ന് തന്നെയാണ്,ഇതാണ് ഇന്ത്യൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് വിമർശനങ്ങൾക്ക് പകരം ഇതിലെ പോസിറ്റീവുകൾ പരിഗണിക്കണം എന്നാണ് ഇദ്ദേഹം പറയുന്നത്. മാത്രമല്ല ഇന്ത്യയുടെ നിലവാരത്തെ കുറിച്ചുള്ള യാഥാർത്ഥ്യ ബോധ്യം എല്ലാവർക്കും വേണമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ സിറിയയാണ്.ആ മത്സരത്തിൽ തോൽവി ഒഴിവാക്കാൻ കഴിഞ്ഞാൽ പോലും അത് ആശ്വാസകരമാണ്.

Asian CupCristiano RonaldoIgor StimacIndia
Comments (0)
Add Comment