കഴിഞ്ഞ ഖത്തറിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.ഇതോടുകൂടി വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും ഇന്ത്യ പുറത്തായിരുന്നു. അതിന് പിന്നാലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സുപ്രധാനമായ തീരുമാനമെടുത്തിരുന്നു. ഇന്ത്യൻ ദേശീയ ടീമിന്റെ ക്രൊയേഷ്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിനെ AIFF പുറത്താക്കുകയായിരുന്നു.അഞ്ചുവർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹത്തിന് ടീം വിടേണ്ടിവന്നത്.
ഇതിനുശേഷം ആദ്യമായി പ്രതികരണം രേഖപ്പെടുത്തിക്കൊണ്ട് സ്റ്റിമാച്ച് രംഗത്ത് വന്നിരുന്നു.നിരവധി കാര്യങ്ങളൊക്കെ കുറിച്ച് അദ്ദേഹം ലൈവിൽ സംസാരിച്ചിട്ടുണ്ട്.AIFF പ്രസിഡന്റ് ആയ കല്യാൺ ചൗബേക്കെതിരെ വലിയ വിമർശനങ്ങളാണ് ഇദ്ദേഹം അഴിച്ചു വിട്ടിട്ടുള്ളത്. ഒരു നുണയനാണ് ചൗബേ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. സ്വന്തം പ്രശസ്തി മാത്രമാണ് അദ്ദേഹത്തിന് പ്രധാനപ്പെട്ടതെന്നും സ്റ്റിമാച്ച് ആരോപിച്ചിട്ടുണ്ട്.മുൻ ഇന്ത്യൻ പരിശീലകന്റെ വാക്കുകൾ ഇപ്രകാരമാണ്.
” സ്വന്തം പ്രശസ്തി മാത്രമാണ് കല്യാൺ ചൗബേ കണക്കിലെടുക്കുന്നത്.ഈയിടെ നടന്ന മീഡിയ മീറ്റുകൾ അതിന് തെളിവാണ്. അദ്ദേഹം ഒരു പൊളിറ്റീഷൻ ആണെന്ന് നിങ്ങൾ പറയും, പക്ഷേ കൊൽക്കത്തയിൽ പോലും അദ്ദേഹത്തെ ആർക്കും അറിയില്ല. ഇന്ത്യയേ മുന്നോട്ട് നയിക്കണമെങ്കിൽ തീർച്ചയായും ഒരു മികച്ച പ്രസിഡണ്ടിനെ ആവശ്യമുണ്ട്.AIFF പ്രസിഡന്റ് ഫുട്ബോൾ ലോകത്തെ പല പ്രധാനപ്പെട്ട വ്യക്തികളുമായും ഫോട്ടോയെടുക്കുന്നത് സോഷ്യൽ മീഡിയ അറ്റൻഷന് വേണ്ടി മാത്രമാണ്. സ്വന്തം പോപ്പുലാരിറ്റിക്ക് വേണ്ടി മാത്രമാണ് അദ്ദേഹം ഇന്ത്യൻ ടീമിനെ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത് “ഇതാണ് മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിരവധി ഗുരുതരമായ ആരോപണങ്ങൾ ഇദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.ഏതായാലും ഇന്ത്യക്ക് ഒരു പുതിയ പരിശീലകനെ ആവശ്യമുണ്ട്. പുറത്താക്കിയത് കൊണ്ട് തന്നെ ഒരു വലിയ തുക നഷ്ടപരിഹാരമായി കൊണ്ട് സ്റ്റിമാച്ചിന് നൽകേണ്ടതുണ്ട്.ഇത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതുവരെ നൽകിയിട്ടില്ല. ഇക്കാര്യത്തിൽ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് ഈ ക്രൊയേഷ്യൻ പരിശീലകൻ.