അഫ്ഗാനിസ്ഥാനെതിരെ വിജയിക്കാൻ പോലുമാവാതെ ഇന്ത്യ,പ്രകടനവും മോശം,പക്ഷേ തനിക്ക് നിരാശയില്ലെന്ന് കോച്ച്!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ അഫ്ഗാനിസ്ഥാനായിരുന്നു.മത്സരം സൗദി അറേബ്യയിൽ വച്ചുകൊണ്ടായിരുന്നു നടന്നിരുന്നത്.ഈ മത്സരത്തിൽ ഇന്ത്യ സമനിലയാണ് വഴങ്ങിയത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാനാവാതെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

ഇന്ത്യയെക്കാൾ ദുർബലരാണ് അഫ്ഗാനിസ്ഥാൻ. ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 117 സ്ഥാനത്തും അഫ്ഗാനിസ്ഥാൻ 158 ആം സ്ഥാനത്തുമാണ് ഉള്ളത്. എന്നിട്ടും ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വരികയായിരുന്നു. ഒരു ഗോൾപോലും നേടാനായില്ല എന്നുള്ളത് മാത്രമല്ല ഒട്ടും ആശാവഹമായ ഒരു പ്രകടനമല്ല ഇന്ത്യ നടത്തിയിട്ടുള്ളത്. ഈ ദുർബലർക്കെതിരെ പോലും ബുദ്ധിമുട്ടുന്ന ഒരു ഇന്ത്യയെയാണ് നമുക്ക് ഇന്നലെ കാണാൻ കഴിഞ്ഞിരുന്നത്.

പക്ഷേ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് ഇതൊന്നും അംഗീകരിക്കുന്നില്ല.മത്സരത്തിന്റെ റിസൾട്ടിൽ തനിക്ക് നിരാശ തോന്നുന്നില്ല എന്നാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ഉയർത്തി കാണിച്ചിട്ടുള്ളത് ഇന്ത്യ ക്രിയേറ്റ് ചെയ്ത മൂന്ന് അവസരങ്ങളാണ്. എന്നാൽ ഗോളടിക്കാനാവാത്ത കാര്യത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.സ്റ്റിമാച്ച് പറഞ്ഞത് ഇപ്രകാരമാണ്.

വളരെയധികം ഇൻട്രസ്റ്റിംഗ് ആയ ഒരു മത്സരമാണ് നടന്നത്. മത്സരത്തിന്റെ റിസൾട്ട് കാര്യത്തിൽ എനിക്ക് നിരാശകൾ ഒന്നുമില്ല.കാരണം ഞങ്ങൾക്ക് മൂന്നോ നാലോ നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.പക്ഷേ ഗോൾ നേടാൻ കഴിഞ്ഞില്ല. ഇപ്പോൾ ഗോളടിക്കാൻ കഴിയാത്തത് ഒരു പ്രശ്നമാണ്. ഒരുപാട് വർഷക്കാലമായി ഇന്ത്യ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇത്,സ്റ്റിമാച്ച് പറഞ്ഞു.

ഏഷ്യൻ കപ്പിൽ വളരെ ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യ നടത്തിയിരുന്നത്.ആ ദയനീയമായ പ്രകടനം ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതിഷേധം വളരെയധികം ഉയരുന്നുണ്ട്.പരിശീലകനെ പുറത്താക്കണമെന്ന് തന്നെയാണ് ആരാധകരുടെ ആവശ്യം.

Igor StimacIndia
Comments (0)
Add Comment