ഞാൻ ഇന്ത്യയുടെ പരിശീലകസ്ഥാനം വിട്ടാൽ ആ പരിശീലകനെ നിങ്ങൾ നിയമിക്കണം : ഉപദേശവുമായി ഇഗോർ സ്റ്റിമാച്ച്

ഇന്ത്യൻ ദേശീയ ടീം ഇപ്പോൾ വളർച്ചയുടെ പാതയിലാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഒരുപാട് മുന്നോട്ടു കുതിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും മോശമല്ലാത്ത രീതിയിൽ ഒരു പുരോഗതി കൈവരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട കാരണം പരിശീലകനായ ഇഗോർ സ്റ്റിമാച്ചാണ്. വളരെ മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അർഹിക്കുന്ന താരങ്ങൾക്ക് സ്റ്റാർട്ടിങ് 11ൽ അദ്ദേഹം ഇടം നൽകുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രത്യേകത. മാത്രമല്ല യുവ താരങ്ങൾക്കും അദ്ദേഹം പ്രാധാന്യം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ കോൺട്രാക്ട് ഇന്ത്യ നീട്ടുകയും ചെയ്തിരുന്നു.സ്റ്റിമാച്ച് തന്നെയാണ് ഇനിയും ഇന്ത്യയെ മുന്നോട്ട് നയിക്കുക. പക്ഷേ താൻ പടിയിറങ്ങുന്ന സമയത്ത് ചെയ്യേണ്ട ചില കാര്യങ്ങൾ അദ്ദേഹം ഉപദേശമായി കൊണ്ട് പറഞ്ഞിട്ടുണ്ട്.

അതായത് ഇന്ത്യയുടെ നാഷണൽ ടീം പരിശീലക സ്ഥാനത്ത് നിന്ന് താൻ ഒഴിയുന്ന സമയത്ത് സ്പാനിഷ് പരിശീലകനായ മനോളോ മാർക്കസിനെ നിങ്ങൾ ഇന്ത്യയുടെ കോച്ച് ആക്കണം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണങ്ങളൊക്കെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.മനോളോയെ ഇന്ത്യയുടെ പരിശീലകനായി കൊണ്ട് കാണാൻ താൻ ഇഷ്ടപ്പെടുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞത്.

ഞാൻ ഒരു ദിവസം ഇവിടം വിട്ടു പോവുകയാണെങ്കിൽ എന്റെ സ്ഥാനത്ത് മനോളോ മാർക്കസിനെ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്.കാരണം അദ്ദേഹത്തിന്റെ സമീപനം അങ്ങനെയാണ്. ഇന്ത്യൻ യുവതാരങ്ങളിൽ അദ്ദേഹത്തിന് ഒരുപാട് വിശ്വാസമുണ്ട്. തീർച്ചയായും അവർക്ക് വേണ്ടി അദ്ദേഹം വാതിൽ തുറന്നു കൊടുക്കും. പരമാവധി നമ്മൾ അദ്ദേഹത്തെ ഇവിടെത്തന്നെ പിടിച്ചുനിർത്തണം.കാരണം ഓരോ വർഷവും രണ്ടോ മൂന്നോ ഇന്ത്യൻ താരങ്ങളെ അദ്ദേഹം ഡെവലപ്പ് ചെയ്ത് എടുക്കുന്നു,സ്റ്റിമാച്ച് പറഞ്ഞു.

ഹൈദരാബാദ് എഫ്സിക്ക് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് മാർക്കസ്. നിലവിൽ അദ്ദേഹം ഗോവയുടെ പരിശീലകനായി കൊണ്ടാണ് തുടരുന്നത്. 2022ലെ ഏറ്റവും മികച്ച ഇന്ത്യയിലെ പരിശീലകനുള്ള ESPN അവാർഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Igor Stimacindian FootballManolo Marquez
Comments (0)
Add Comment