80,000ഓളം ആളുകൾ ഇന്ത്യക്ക് വേണ്ടി ആർപ്പു വിളിക്കണം, കുവൈത്തിനെതിരെയുള്ള മത്സരം എവിടെ സംഘടിപ്പിക്കണമെന്ന കാര്യത്തിൽ നിർദ്ദേശവുമായി സ്റ്റിമാച്ച്

ഈ മാസം രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ഇന്ത്യയുടെ നാഷണൽ ടീം കളിക്കുന്നത്. രണ്ട് മത്സരങ്ങളും അഫ്ഗാനിസ്ഥാനെതിരെയാണ്. മാർച്ച് 22 ആം തീയതി നടക്കുന്ന മത്സരം എവേ മത്സരമാണ്. എന്നാൽ മാർച്ച് 26 തീയതി ഹോം മത്സരമാണ്. ഗുവാഹത്തിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

ഈ മത്സരങ്ങൾക്കുള്ള പ്രോബബിൾ സ്‌ക്വാഡ് ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചിരുന്നു.ഈ മാസത്തെ മത്സരങ്ങൾക്ക് ശേഷം ജൂൺ ആറാം തീയതി മറ്റൊരു വേൾഡ് കപ്പ് യോഗ്യതാ മത്സരം ഇന്ത്യ കളിക്കുന്നുണ്ട്. എതിരാളികൾ കുവൈത്താണ്. ഇന്ത്യക്ക് ഇതൊരു ഹോം മത്സരമാണ്.അതിന്റെ വേദി ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല.

ഇക്കാര്യത്തിൽ ഒരു നിർദ്ദേശം നൽകിക്കൊണ്ട് ഇന്ത്യയുടെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് മുന്നോട്ടു വന്നിട്ടുണ്ട്. അതായത് കൽക്കത്തയിൽ വച്ചുകൊണ്ട് മത്സരം സംഘടിപ്പിക്കണം എന്നാണ് സ്റ്റിമാച്ച് ആവശ്യപ്പെട്ടിട്ടുള്ളത്. കൊൽക്കത്തയിലെ ആരാധകർക്ക് മുന്നിൽ ഇന്ത്യൻ താരങ്ങൾക്ക് പ്രഷർ അനുഭവപ്പെടില്ലെന്നും 80000 ത്തോളം ആരാധകർക്ക് മുന്നിൽ തങ്ങൾക്ക് കളിക്കേണ്ടതുണ്ടെന്നും സ്റ്റിമാച്ച് പറഞ്ഞിട്ടുണ്ട്.

കുവൈത്തിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം സംഘടിപ്പിക്കാനുള്ള ഏറ്റവും മികച്ച സ്ഥലം കൊൽക്കത്തയാണ് എന്നാണ് ഞാൻ കരുതുന്നത്. തീർച്ചയായും അവിടെ താരങ്ങൾക്ക് ബെസ്റ്റ് ആയി തോന്നും. മാത്രമല്ല അവർക്ക് പ്രഷർ ഒന്നും അനുഭവപ്പെടില്ല.വളരെ ആവേശഭരിതരായിരിക്കും.നമ്മളെ വിജയത്തിലേക്ക് കൊണ്ടുപോവാൻ ആവശ്യമായ ഒരു അന്തരീക്ഷം അവിടെ ഉണ്ടാകും. വരുന്നത് വളരെ പ്രധാനപ്പെട്ട മത്സരമാണ്. നമ്മൾ ഏറെ ശ്രദ്ധ പുലർത്തണം. 80,000 ത്തോളം ആരാധകർ ഞങ്ങൾക്ക് വേണ്ടി ആർപ്പ് വിളിക്കാൻ വേണം,ഇതാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.

വളരെ ദയനീയമായ പ്രകടനമാണ് ഇപ്പോൾ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഏഷ്യൻ കപ്പിൽ പങ്കെടുത്ത ടീമുകളിൽ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തത് ഇന്ത്യയാണ്. അതിൽനിന്നും കരകയറണമെങ്കിൽ ഈ മാസം നടക്കുന്ന രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയം നേടേണ്ടതുണ്ട്.

Igor StimacIndia
Comments (0)
Add Comment