Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇന്ത്യൻ ടീമിന് ലഭിച്ച മഞ്ഞപ്പടയുടെ ഗംഭീര സ്വീകരണം,പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പറഞ്ഞത് കേട്ടോ?

19,044

ഇന്ത്യൻ ദേശീയ ടീം ഇപ്പോൾ ഏഷ്യൻ കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഉള്ളത്. ഖത്തറിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ ഏഷ്യൻ കപ്പ് അരങ്ങേറുന്നത്. കരുത്തർ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്.ഗ്രൂപ്പ് ബിയിൽ ഇന്ത്യയോടൊപ്പം ഓസ്ട്രേലിയ,സിറിയ,ഉസ്ബക്കിസ്ഥാൻ എന്നിവരാണ് ഉള്ളത്.ഈ ഗ്രൂപ്പ് ഘട്ടം മറികടന്നുകൊണ്ട് മുന്നോട്ടുപോവുക എന്നത് എളുപ്പമുള്ള കാര്യമല്ല.

ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെയാണ്. ജനുവരി 13ആം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യയുടെ ദേശീയ ടീം ഇപ്പോൾ ഉള്ളത്. നേരത്തെ തന്നെ ഖത്തറിൽ ഇന്ത്യൻ ടീം വന്നിറങ്ങിയിരുന്നു. ഒരു ഗംഭീര സ്വീകരണമായിരുന്നു എയർപോർട്ടിൽ ഇന്ത്യയുടെ താരങ്ങൾക്ക് ലഭിച്ചിരുന്നത്.

അതിന്റെ ക്രെഡിറ്റ് നൽകേണ്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടക്ക് തന്നെയാണ്. മഞ്ഞപ്പടയുടെ ഖത്തർ ശാഖയാണ് ആരാധകരെ സംഘടിപ്പിച്ചുകൊണ്ട് ഇന്ത്യൻ ദേശീയ ടീമിന് ഗംഭീര വരവേൽപ്പ്.ഈ സ്വപ്നസമാനമായ വരവേൽപ്പ് ലഭിച്ചതിലുള്ള സന്തോഷം ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് പങ്കുവെച്ചിട്ടുണ്ട്.സ്വീകരണം നൽകിയ ഇന്ത്യൻ ആരാധകരെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

ഒരു പരിശീലകന്, അതല്ലെങ്കിൽ ഒരു ദേശീയ ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണ് ഇത്തരത്തിലുള്ള ആരാധകരുടെ സ്വീകരണങ്ങൾ. ഇന്ത്യയുടെ സമീപകാലത്തെ മികച്ച റിസൾട്ട്കളുടെ ബെസ്റ്റ് റിവാർഡ് കൂടിയാണ് ഈ ആരാധകർ.ഞാൻ അവരെ വളരെയധികം അഭിനന്ദിക്കുന്നു. അവർ അവിടെ ഉണ്ടാകും എന്നറിയാം.അത് തീർച്ചയായും കളിക്കളത്തിൽ ഞങ്ങൾക്ക് സഹായകരമാകും. മത്സരങ്ങൾക്ക് അവർ ഉണ്ടാകുമ്പോൾ ഞങ്ങളുടെ 120 ശതമാനവും സമർപ്പിച്ചു കളിക്കാൻ ഞങ്ങൾക്ക് കഴിയും, ഇന്ത്യയുടെ പരിശീലകൻ പറഞ്ഞു.

ആരാധകർക്കുള്ള പ്രശംസ യഥാർത്ഥത്തിൽ മഞ്ഞപടക്ക് ലഭിച്ചത് തന്നെയാണ്. അത്രയധികം ആരാധകരെ ഒരുമിച്ച് കൂട്ടിയതിൽ അവർ പ്രത്യേക പ്രശംസ അർഹിക്കുന്നു. ഇന്ത്യയുടെ മത്സരങ്ങളിൽ നിറസാന്നിധ്യമായി കൊണ്ട് മഞ്ഞപ്പട അംഗങ്ങൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഇന്ത്യയുടെ പ്രകടനം എങ്ങനെയാകും എന്നതാണ് ആരാധ്യകർ ഉറ്റുനോക്കുന്നത്.