ബംഗ്ലാദേശി ക്ലബ്ബുകളോടാണ് ഐഎസ്എൽ ക്ലബുകൾ തോൽക്കുന്നത്, പിന്നെ ഏഷ്യൻ കപ്പിലെ പ്രകടനത്തിൽ അത്ഭുതമില്ല: ന്യായീകരിച്ച് സ്റ്റിമാച്ച്.

ഇത്തവണ AFC ഏഷ്യൻ കപ്പിൽ വളരെ പരിതാപകരമായ പ്രകടനമായിരുന്നു ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്. മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. ടൂർണമെന്റിൽ തന്നെ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തിട്ടുള്ളത്.

ഇത്രയും പരിതാപകരമായ പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല.ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെട്ടുവരുന്നു എന്ന് പറയുമ്പോഴും യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നത് ഹൈ ലെവൽ മത്സരങ്ങൾ കളിക്കുമ്പോൾ നമുക്ക് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഒരു അഴിച്ചു പണി നിർബന്ധമാണ്.എന്നാൽ ഈ മോശം പ്രകടനത്തിന് നിരവധി ന്യായീകരണങ്ങൾ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് നിരത്തിയിട്ടുണ്ട്.

അതിലൊന്ന് ഐഎസ്എൽ ക്ലബ്ബുകളുടെ മോശം പ്രകടനവും നിലവാരമില്ലായ്മയുമാണ്. ബംഗ്ലാദേശിലെ ക്ലബുകളോട് ഐഎസ്എൽ ക്ലബ്ബുകൾ പരാജയപ്പെടുമ്പോൾ ഏഷ്യൻ കപ്പിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാൻ പാടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ പ്രകടനം നിരാശാജനകമാണെന്നും എന്നാൽ അപ്രതീക്ഷിതമല്ല എന്നുമാണ് സ്റ്റിമാച്ച് AIFFന് നൽകിയ റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത്.

ടീമിന്റെ ഏഷ്യൻ കപ്പിലെ പ്രകടനം നിരാശാജനകമാണ്,പക്ഷേ അപ്രതീക്ഷിതമല്ല. മറ്റുള്ള ടീമുകളെ അപേക്ഷിച്ച് തയ്യാറെടുക്കാൻ ഇന്ത്യക്ക് സമയം ലഭിച്ചിട്ടില്ല.GPS സിസ്റ്റത്തിന്റെ അഭാവം നമുക്ക് മാത്രമാണ് ഉണ്ടായിരുന്നത്. മാത്രമല്ല ഐഎസ്എല്ലിൽ ബംഗളൂരു,മോഹൻ ബഗാൻ എന്നീ ക്ലബ്ബുകളിലെ താരങ്ങൾ ഒരു ടെറിബിൾ സ്‌പെല്ലിന് ശേഷമാണ് ടീമിനോടൊപ്പം ചേർന്നത്. മാത്രമല്ല ഐഎസ്എൽ ക്ലബുകൾ ബംഗ്ലാദേശ് ക്ലബ്ബുകളോട് പോലും തോൽക്കുന്നു,ഈ അവസരത്തിൽ ഏഷ്യൻ കപ്പിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല,ഇതാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുണ്ട്.

ബംഗ്ലാദേശ് ക്ലബ്ബായ ബസുന്തര കിങ്സിനോട് ഒരു മത്സരത്തിൽ ഒഡീഷാ എഫ്സി പരാജയപ്പെട്ടിരുന്നു.അതിനെയാണ് ഇദ്ദേഹം ചൂണ്ടി കാണിച്ചിട്ടുള്ളത്.ഇന്ത്യൻ ദേശീയ ടീമിന്റെ നിലവാരം വർദ്ധിക്കണം എങ്കിൽ ഐഎസ്എൽ ക്ലബുകളുടെ നിലവാരവും വർദ്ധിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

Igor Stimacindian Football
Comments (0)
Add Comment