എന്റെ വർക്കിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് ഇന്ത്യയിലെ ചിലർ ശ്രമിക്കുന്നത് : ജ്യോതിഷി വിവാദത്തിൽ തിരിച്ചടിച്ച് സ്റ്റിമാച്ച്.

ഇന്ത്യൻ നാഷണൽ ടീം സമീപകാലത്ത് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.കിരീടങ്ങൾ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട്.ഫിഫ റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കാൻ ഇടക്കാലയളവിൽ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.ഇന്ത്യയുടെ പ്രകടനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നത് ഫുട്ബോൾ ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമായിരുന്നു.

അതിന് പ്രധാനമായും ചുക്കാൻ പിടിക്കുന്നത് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് തന്നെയാണ്. എന്നാൽ ഏഷ്യൻ ഗെയിംസിന്റെ പ്രീ ക്വാർട്ടറിൽ ഇന്ത്യ പുറത്തായിരുന്നു. സൗദി അറേബ്യയോട് രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടു കൊണ്ടാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ നിന്നും പുറത്തായത്. ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നത് ഇഗോർ സ്റ്റിമാച്ച് തന്നെയായിരുന്നു.

ഇന്ത്യൻ ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട ഒരു വിവാദം ഈയിടെ വന്നിരുന്നു. അതായത് ഇന്ത്യൻ ടീം കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടി ഒരു ജ്യോതിഷിയെ നിയോഗിച്ചു എന്നായിരുന്നു വിവാദം. അദ്ദേഹത്തിന് വലിയ ഒരു തുക നൽകി എന്നും സ്റ്റാർട്ടിങ് ഇലവൻ പോലും അദ്ദേഹമാണ് തിരഞ്ഞെടുത്തത് എന്നുമൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് ഇത് പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്.

ജ്യോതിഷിയുമായി ബന്ധപ്പെട്ട വാർത്തകൾ തീർച്ചയായും വ്യാജമാണ്. ഞാൻ എന്റെ വർക്കിനെ മാത്രമാണ് ആശ്രയിക്കുന്നത്.ഫുട്ബോളിലെ എന്റെ അറിവും കളിക്കളത്തിൽ താരങ്ങൾ എന്ത് ചെയ്യുന്നു എന്നുള്ളത് മാത്രമാണ് ഞാൻ പരിഗണിക്കുന്നത്.ഈ സമീപകാലത്ത് ഇന്ത്യയിലെ ചിലയാളുകൾ എന്റെ വർക്കിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്, ഇതായിരുന്നു ഇഗോർ സ്റ്റിമാച്ച് ഇക്കാര്യത്തിൽ നൽകിയ വിശദീകരണം.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നില്ല.ഏഷ്യൻ ഗെയിംസിൽ പ്രീ ക്വാർട്ടറിൽ എത്തിയെങ്കിലും കൂടുതൽ മുന്നോട്ടു പോകാനായില്ല. ഇന്ത്യൻ നാഷണൽ ടീം ഇനിയും ഒരുപാട് വളരാൻ ഉണ്ട് എന്ന് വ്യക്തമാണ്.

Igor StimacIndiaindian Football
Comments (0)
Add Comment