ഛേത്രിയുടെ അഭാവത്തിൽ ഞങ്ങൾക്ക് വേണ്ടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന താരം: കേരള ബ്ലാസ്റ്റേഴ്സ് താരം ഇഷാൻ പണ്ഡിതയെ വിശ്വസിച്ച് സ്റ്റിമാച്ച്.
കഴിഞ്ഞ ഏഷ്യൻ കപ്പ് മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു.പ്രത്യേകിച്ച് ഡിഫൻസ് വളരെ മികച്ച രീതിയിലായിരുന്നു.എന്നാൽ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടത് നിരാശ നൽകുന്ന കാര്യമാണ്.ഇനി അടുത്ത നിർണായക മത്സരത്തിൽ ഇന്ത്യ നേരിടുക ഉസ്ബക്കിസ്ഥാനെയാണ്.
നാളെയാണ് ഈ മത്സരം നടക്കുക. നാളെ രാത്രി ഇന്ത്യൻ സമയം എട്ടുമണിക്കാണ് ഏഷ്യൻ കപ്പിലെ രണ്ടാമത്തെ മത്സരം ഇന്ത്യ കളിക്കുക. ഈ മത്സരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടും. പരിശീലകൻ ഇഗോർ സ്റ്റിമാച്ച് അത്തരത്തിലുള്ള സൂചനകൾ നൽകിയിരുന്നു.ചില മാറ്റങ്ങൾ ഈ മത്സരത്തിൽ അദ്ദേഹം വരുത്തിയേക്കും.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കറായ ഇഷാൻ പണ്ഡിതയെ കുറിച്ച് ഇപ്പോൾ സ്റ്റിമാച്ച് സംസാരിച്ചിട്ടുണ്ട്. സുനിൽ ഛേത്രി ഇല്ലാത്തപ്പോൾ ഞങ്ങൾക്ക് വേണ്ടി ഉണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ഒരു താരമാണ് ഇഷാൻ പണ്ഡിത എന്നാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.അതായത് സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ കഴിവുള്ള താരമാണ് പണ്ഡിത എന്നാണ് സ്റ്റിമാച്ച് ഇപ്പോൾ വിശ്വസിക്കുന്നത്.
കഴിഞ്ഞ സമ്മറിലായിരുന്നു ഈ താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നത്.എന്നാൽ വേണ്ടത്ര അവസരങ്ങൾ ഈ താരത്തിന് ലഭിക്കാറില്ല. പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്റ്റാർട്ടിങ് ഇലവനിൽ പലപ്പോഴും താരത്തെ ഉപയോഗപ്പെടുത്താറില്ല.ഇഷാന് കൂടുതൽ അവസരങ്ങൾ നൽകണമെന്നുള്ള ആവശ്യം നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉന്നയിച്ചതാണ്.
ഐഎസ്എല്ലിന്റെ സെക്കൻഡ് ലെഗ്ഗിൽ അദ്ദേഹത്തെ കൂടുതൽ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതേസമയം ഏഷ്യൻ കപ്പിൽ സ്റ്റിമാച്ച് താരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല.ഈ മത്സരത്തിൽ അവസരം ലഭിച്ചാൽ അത് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ പരമാവധി അദ്ദേഹം നടത്തിയേക്കും.