ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ വലിയ ആരാധക പിന്തുണയാണ് ഇന്ത്യയുടെ ദേശീയ ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ ഇന്ത്യയെ പിന്തുണക്കാൻ വേണ്ടി സ്റ്റേഡിയങ്ങളിൽ എത്തുന്നുണ്ട്. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. അവരുടെ ഖത്തർ വിങ്ങ് വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
കേരളത്തിലെ ആരാധകർ തന്നെയാണ് ഭൂരിഭാഗവും ഇന്ത്യയെ പിന്തുണക്കാൻ വേണ്ടി സ്റ്റേഡിയങ്ങളിലേക്ക് ഒഴുകുന്നത്. ഇക്കാര്യം നേരത്തെ തന്നെ ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് വ്യക്തമാക്കിയതാണ്. ഇന്ത്യയുടെ മികച്ച പ്രകടനത്തിൽ പങ്കുവഹിക്കാൻ മഞ്ഞപ്പടക്കും സാധിക്കുന്നുണ്ടെന്ന് ഗോൾകീപ്പർ അമരിന്ദർ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്ങനെ എല്ലാവരും മഞ്ഞപ്പടയുടെ ഇമ്പാക്ട്നെക്കുറിച്ച് സംസാരിച്ചിരുന്നു.
ഇന്ത്യൻ ദേശീയ ടീമിന്റെ ഒഫീഷ്യൽ മത്സരങ്ങൾ കേരളത്തിൽ വച്ചുകൊണ്ട് നടക്കാറില്ല. അതിന്റെ തടസ്സമായി കൊണ്ട് നിലകൊള്ളുന്നത് ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ കേരളത്തിൽ ഇല്ല എന്നുള്ളത് തന്നെയാണ്. കേരളത്തിലെ ആരാധകർക്ക് മുന്നിൽ വച്ചുകൊണ്ട് മത്സരങ്ങൾ കളിക്കാൻ ഇന്ത്യൻ ദേശീയ ടീം ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം സ്റ്റിമാച്ച് തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ ഫിഫയുടെ ലൈസൻസുള്ള സ്റ്റേഡിയങ്ങൾ ഇല്ലാത്തത് പ്രശ്നമാണെന്നും അർജന്റീനയുടെ മത്സരത്തിനു വേണ്ടി കേരള ഗവൺമെന്റ് പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ എടുത്ത തീരുമാനത്തെ താൻ അഭിനന്ദിക്കുന്നുവെന്നും സ്റ്റിമാച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഇന്ത്യൻ ദേശീയ ടീമുമായി വന്ന കേരളത്തിൽ വച്ചുകൊണ്ട് ഒഫീഷ്യൽ മത്സരങ്ങൾ കളിക്കാൻ ഞങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.പക്ഷേ അത് നിലവിൽ സാധ്യമല്ല. എന്തെന്നാൽ ഫിഫയുടെ ലൈസൻസ് ഉള്ള സ്റ്റേഡിയങ്ങൾ അവിടെയില്ല. എന്നാൽ കേരള ഗവൺമെന്റ് പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ എടുത്ത തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് അവിടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാമല്ലോ,ഇതാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.
അർജന്റീന ദേശീയ ടീം കേരളത്തിലേക്ക് വരുന്നതുമായ ബന്ധപ്പെട്ടു കൊണ്ടായിരുന്നു സ്പോർട്സ് മിനിസ്റ്റർ പുതിയ സ്റ്റേഡിയത്തിന്റെ വിവരങ്ങൾ നൽകിയത്.അതായത് മലപ്പുറത്ത് ഫിഫയുടെ നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം നിർമ്മിക്കാനാണ് പദ്ധതി. 75 കോടിയോളം രൂപ ഇതിനായി ചിലവഴിക്കാൻ പ്ലാനുകൾ ഉണ്ട്. 2025 ഒക്ടോബർ മാസത്തിലേക്ക് ഈ സ്റ്റേഡിയം റെഡിയാക്കാനാണ് പദ്ധതികൾ.