കുവൈത്തിനെതിരെ ഞങ്ങൾ വിജയിക്കാൻ തന്നെ കാരണം ഈ ആരാധകർ: ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് പറഞ്ഞത്.

ഇന്ന് ഏഷ്യൻ കപ്പിൽ നടക്കുന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇന്ത്യ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഉസ്ബക്കിസ്ഥാനാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. ഖത്തറിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ ഏഷ്യൻ കപ്പ് നടക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെട്ടിരുന്നു.മത്സരത്തിൽ ഇന്ത്യയുടെ പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. നിരവധി ഇന്ത്യൻ ആരാധകരായിരുന്നു ആ മത്സരം കാണാനും തങ്ങളുടെ രാജ്യത്തെ സപ്പോർട്ട് ചെയ്യാൻ വേണ്ടി എത്തിയിരുന്നത്. 35,000ത്തിനു മുകളിൽ വരുന്ന കാണികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു.സ്റ്റേഡിയത്തിലെ സപ്പോർട്ട് ഇന്ത്യക്ക് തന്നെയായിരുന്നു.

ഈയിടെ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ കുവൈത്തിനെ പരാജയപ്പെടുത്തിയിരുന്നു.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.കുവൈത്തിൽ വച്ചുകൊണ്ടായിരുന്നു ആ മത്സരം നടന്നിരുന്നത്. ആ മത്സരത്തിൽ ഇന്ത്യ വിജയിക്കാനുള്ള കാരണം ആരാധകരാണ് എന്നുള്ള കാര്യം ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് ഇപ്പോൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

ഈയിടെ ഞങ്ങൾ കുവൈത്തിനെ അവരുടെ മൈതാനത്ത് വച്ചുകൊണ്ട് നേരിട്ടിരുന്നു. ആ മത്സരത്തിൽ ഒരുപാട് ഇന്ത്യൻ ആരാധകർ ഞങ്ങൾക്ക് വേണ്ടി ആർപ്പു വിളിക്കാൻ ഉണ്ടായിരുന്നു.ആ മത്സരത്തിൽ ഞങ്ങൾ വിജയിക്കാനുള്ള പ്രധാന ഘടകം ഈ ആരാധകർ തന്നെയായിരുന്നു,ഇതാണ് ഇഗോർ സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.

ഇന്നത്തെ മത്സരത്തിലും വലിയ ആരാധക പിന്തുണ ഇന്ത്യക്ക് ലഭിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പക്ഷേ ഇന്ന് നിർണായക മത്സരമാണ്.വിജയിച്ച് കഴിഞ്ഞാൽ പ്രീ ക്വാർട്ടർ സാധ്യതകൾ വളരെയധികം സജീവമാക്കാൻ സാധിക്കും.മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Igor StimacIndia
Comments (0)
Add Comment