മാരക ഫോമിലുള്ള പാർത്ഥിബ് ഇന്ത്യൻ നാഷണൽ ടീമിലെത്തുമോ? വ്യക്തമായ ഉത്തരവുമായി ഇഗോർ സ്റ്റിമാച്ച്.

പാർത്ഥിബ് ഗോഗോയ് എന്ന യുവ സൂപ്പർ താരമാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിലവിൽ അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമാണ്. മാരക ഫോമിലാണ് ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ പാർത്ഥിബ് ഗോഗോയ് കളിക്കുന്നത്.

അതായത് ആകെ മൂന്ന് ലീഗ് മത്സരങ്ങളാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിച്ചിട്ടുള്ളത്. ആ മൂന്ന് മത്സരങ്ങളിലും ഈ താരം ഇപ്പോൾ ഗോൾ നേടിക്കഴിഞ്ഞു.അതും കിടിലൻ ഗോളുകൾ. വേൾഡ് ക്ലാസ് നിലവാരത്തിലുള്ള ലോങ് റേഞ്ച് ഗോളുകളാണ് അദ്ദേഹത്തിൽ നിന്നും പിറക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ നഷ്ടമാണ് ഗോഗോയ്. എന്തെന്നാൽ മുമ്പ് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ ട്രയൽസിൽ പങ്കെടുത്തിരുന്നു.കുറച്ചുകാലം ക്ലബ്ബിനോടൊപ്പം പരിശീലനം നടത്തിയിരുന്നു.പക്ഷേ ക്ലബ്ബ് അദ്ദേഹത്തെ നിലനിർത്തിയിരുന്നില്ല. അന്ന് അദ്ദേഹത്തെ നിലനിർത്തിയിരുന്നുവെങ്കിൽ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ ഗോഗോയ് ഉണ്ടാക്കുമായിരുന്നു.

20 വയസ്സുള്ള ഈ താരം ഇന്ത്യയുടെ സീനിയർ നാഷണൽ ടീമിൽ ഇതുവരെ ഇടം നേടിയിട്ടില്ല. പക്ഷേ ഇപ്പോൾ അദ്ദേഹത്തെ ഉടൻതന്നെ വിളിക്കണം എന്ന മുറവിളി ആരാധകർ കൂട്ടുന്നുണ്ട്. പക്ഷേ ഇതിന് കൃത്യമായ മറുപടി പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ പക്കലുണ്ട്.ഗോഗോയ് ഈ പ്രകടനം ഇനിയും തുടരേണ്ടതുണ്ട് എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്.

ഈ യുവ താരത്തിന് ഒരു ഫന്റാസ്റ്റിക് ആയിട്ടുള്ള തുടക്കം ഈ സീസണിൽ ലഭിച്ചു കഴിഞ്ഞു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അദ്ദേഹം ഇപ്പോൾ ഗോൾ നേടുന്നത്. ഒരു കിടിലൻ ഗോളാണ്. പക്ഷേ ഇത് കുറെ നേരത്തെയാണ്.ഈ സീസണിൽ ഇനിയും ഇതുപോലെയുള്ള പ്രകടനങ്ങൾ അദ്ദേഹം നടത്തണം. നാഷണൽ ടീമിൽ ഇടം ലഭിക്കാൻ കേവലം കുറച്ചു മത്സരങ്ങളിൽ മാത്രം തിളങ്ങിയാൽ പോരാ.സ്ഥിരത പുലർത്തണം. വേറെയും താരങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്,ഇഗോർ സ്റ്റിമാച്ച് പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ പരിശീലകൻ ഏതായാലും ഈ താരത്തെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.ഈ മികവ് തുടരാൻ കഴിഞ്ഞാൽ തീർച്ചയായും നമുക്ക് ഇന്ത്യയുടെ ജേഴ്‌സിയിൽ ഗോഗോയിയെ കാണാൻ സാധിക്കും.കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തമ്മിലുള്ള മത്സരം ഇരുപത്തിയൊന്നാം തീയതിയാണ് നടക്കുക.

Igor Stimacindian FootballParthib Gogoi
Comments (0)
Add Comment