പ്രീതം കോട്ടാലിനെ ഇന്ത്യയുടെ സെന്റർ ബാക്ക് പൊസിഷനിലേക്ക് പരിഗണിക്കില്ല,പകരം മറ്റൊരു പൊസിഷനിലേക്കെന്ന് സ്റ്റിമാച്ച്.

ഇന്ത്യയുടെ നാഷണൽ ടീമിന് വേണ്ടി ഒരുപാട് കാലമായി കളിച്ചു കൊണ്ടിരിക്കുന്ന സൂപ്പർതാരമാണ് പ്രീതം കോട്ടാൽ. സെന്റർ ബാക്ക് പൊസിഷനിലാണ് ഇദ്ദേഹം പ്രധാനമായും കളിക്കാറുള്ളത്.അതോടൊപ്പം തന്നെ റൈറ്റ് ബാക്ക് പൊസിഷനിലും ഈ താരം കളിക്കാറുണ്ട്. 2015 മുതൽ നാഷണൽ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന ഇദ്ദേഹം ആകെ 52 മത്സരങ്ങൾ രാജ്യത്തിനായി കളിച്ചിട്ടുണ്ട്.

പക്ഷേ ഇപ്പോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഈ താരത്തെ പരിഗണിക്കാറില്ല.പ്രീതം കോട്ടാൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. എന്നാൽ ഈ ഇന്റർനാഷണൽ ബ്രേക്കിലെ ടീമിൽ സ്ഥാനം കണ്ടെത്താൻ കോട്ടാലിന് സാധിച്ചിരുന്നില്ല. അത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു കൂടി ഒരല്പം നിരാശ പകരുന്ന കാര്യമായിരുന്നു.

ഇപ്പോൾ കോട്ടാലിനെ കുറിച്ച് ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് സംസാരിച്ചിട്ടുണ്ട്. സെന്റർ ബാക്ക് പൊസിഷനിൽ ഇനി ഇന്ത്യൻ ടീമിൽ കോട്ടാലിന് സ്ഥാനം ലഭിക്കില്ല എന്ന് തന്നെയാണ് ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.എന്നാൽ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് കോട്ടാൽ എന്നും ഈ കോച്ച് പറഞ്ഞു.പരിശീലകന്റെ വാക്കുകളെ ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇപ്രകാരമാണ്.

റൈറ്റ് ബാക്ക് പൊസിഷനിൽ ഇന്ത്യൻ ദേശീയ ടീമിൽ മത്സരിക്കുന്ന താരങ്ങളിൽ ഒരാളാണ് പ്രീതം കോട്ടാൽ. പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്നും കൂടുതൽ ആവശ്യമാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിൽ അദ്ദേഹം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്.പക്ഷേ ദേശീയ ടീമിൽ അദ്ദേഹത്തിന് സെന്റർ ബാക്ക് പൊസിഷനിൽ ഇനി ഇടം ലഭിക്കില്ല,ഇതാണ് ഇന്ത്യയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

റൈറ്റ് ബാക്ക് പൊസിഷനിൽ ഇന്ത്യൻ നാഷണൽ ടീമിലേക്ക് തിരിച്ചെത്തണമെങ്കിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലും ആ പൊസിഷനിൽ കളിച്ചു തിളങ്ങേണ്ടതുണ്ട്.എന്നാൽ മാത്രമായിരിക്കും തിരികെ വരാൻ സാധിക്കുക. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് അദ്ദേഹത്തെ സെന്റർ ബാക്ക് ആയിക്കൊണ്ടു തന്നെയാണ് ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരങ്ങളിൽ ഒരാളായി മാറാൻ ഇപ്പോൾ കോട്ടാലിന് ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ സാധിച്ചിട്ടുണ്ട്.

Igor StimacKerala BlastersPritam Kotal
Comments (0)
Add Comment