ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണോ? ഇനി ചെയ്യാൻ പോകുന്ന കാര്യം വ്യക്തമാക്കി ഇഗോർ സ്റ്റിമാച്ച്.

ഇന്ത്യൻ നാഷണൽ ടീം സമീപകാലത്ത് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.കിരീടങ്ങൾ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട്.ഫിഫ റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കാൻ ഇടക്കാലയളവിൽ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.ഇന്ത്യയുടെ പ്രകടനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നത് ഫുട്ബോൾ ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമായിരുന്നു.

അതിന് പ്രധാനമായും ചുക്കാൻ പിടിക്കുന്നത് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് തന്നെയാണ്. എന്നാൽ ഏഷ്യൻ ഗെയിംസിന്റെ പ്രീ ക്വാർട്ടറിൽ ഇന്ത്യ പുറത്തായിരുന്നു. സൗദി അറേബ്യയോട് രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടു കൊണ്ടാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ നിന്നും പുറത്തായത്. ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നത് ഇഗോർ സ്റ്റിമാച്ച് തന്നെയായിരുന്നു.

എന്നാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ യൂറോപ്യൻ രാജ്യമായ ബോസ്നിയക്ക് താല്പര്യമുണ്ട്. മാത്രമല്ല ജ്യോതിഷിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇന്ത്യൻ ടീമിനകത്ത് നിലകൊള്ളുന്നുണ്ട്. ക്ലബ്ബുകൾ താരങ്ങളെ വിട്ടു നൽകാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്റ്റിമാച്ചിനെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം സ്ഥാനം ഒഴിയുമോ എന്ന ഒരു ആശങ്ക ഇപ്പോൾ നിലനിൽക്കുന്നുണ്ട്.ഇതിനോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്.

ഇന്ത്യൻ നാഷണൽ ടീമിലെ എന്റെ ഭാവിയെക്കുറിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ഞാൻ തീരുമാനമെടുക്കും. യഥാർത്ഥ ആളുകളുമായി സംസാരിച്ചുകൊണ്ടാണ് ഞാൻ തീരുമാനം എടുക്കുക.ഞാൻ എന്തിനുവേണ്ടിയാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത് എന്നത് ആ ആളുകൾക്ക് അറിയാം.ഇത് പണത്തിനുവേണ്ടിയല്ല. മറിച്ച് നാഷണൽ ടീമിന് വേണ്ടി നമുക്ക് എപ്പോഴാണ് ഒരുമിച്ചു വർക്ക് ചെയ്യാനാവുക എന്നതിനെക്കുറിച്ചാണ്. നമുക്ക് ഇനിയും ഉയരങ്ങളിലേക്ക് പോകേണ്ടതുണ്ടെങ്കിൽ എനിക്ക് എന്റെ താരങ്ങളെ ലഭിക്കേണ്ടതുണ്ട്.അവരുമായി ഒരുപാട് സമയം വർക്ക് ചെയ്യേണ്ടതുണ്ട്.അതിന് സമയം ലഭിക്കാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല,സ്റ്റിമാച്ച് വ്യക്തമാക്കി.

ഇന്ത്യയുടെ നാഷണൽ ടീം പരിശീലക സ്ഥാനത്ത് സ്റ്റിമാച്ച് തന്നെ തുടരാനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആഗ്രഹിക്കുന്നത്.രണ്ടുവർഷത്തേക്ക് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ AIFF തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യത്തിലാണ് സ്റ്റിമാച്ചും AIFF ഉം തമ്മിൽ ചർച്ചകൾ നടക്കുക.

Igor StimacIndia
Comments (0)
Add Comment