കേരള ബ്ലാസ്റ്റേഴ്സിന് ഈ വിന്റർ ട്രാൻസ്ഫർ വിന്റോയിൽ ഒരു മികച്ച മധ്യനിര താരത്തെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലം നഷ്ടമായിരുന്നു.ഇനി ഈ സീസണിൽ കളിക്കാൻ അഡ്രിയാൻ ലൂണക്ക് സാധിക്കില്ല.അത് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.
അതുകൊണ്ടുതന്നെ അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിലേക്ക് ഒരു മികച്ച താരത്തെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ചില റൂമറുകൾ ഒക്കെ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതികൾ ഒന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇതിനിടെ സ്പാനിഷ് മാധ്യമപ്രവർത്തകനായ എയ്ഞ്ചൽ ഗാർഷ്യ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതായത് ഐകർ ഗുവാറോസെന തന്റെ ക്ലബ്ബ് വിടുകയാണ്.
ഈ ട്രാൻസ്ഫർ വിന്റോയിൽ സ്പെയിനിലെ തേർഡ് ഡിവിഷൻ ക്ലബ്ബായ മുർസിയ ചില താരങ്ങളെ ഒഴിവാക്കുന്നുണ്ട്. അതിൽ പെട്ട ഒരു താരമാണ് ഐക്കർ ഗുവാറോസെന.അദ്ദേഹം ക്ലബ് വിടുകയാണെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തന്നെ തിരിച്ചു വരാൻ സാധ്യതയുണ്ട് എന്നാണ് എയ്ഞ്ചൽ ഗാർഷ്യ പറഞ്ഞിട്ടുള്ളത്.അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ഈ താരത്തിന്റെ ഇപ്പോഴത്തെ പ്രായം 31 ആണ്.
കഴിഞ്ഞ സീസണിൽ ഐഎസ്എൽ ക്ലബായ എഫ്സി ഗോവക്ക് വേണ്ടിയാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്.മികച്ച പ്രകടനം അവിടെ പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.കഴിഞ്ഞ ലീഗിൽ ഗോവക്കായി 20 മത്സരങ്ങൾ കളിച്ച ഈ താരം 11 ഗോളുകൾ സ്വന്തമാക്കിയിരുന്നു. അതായത് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരം ഇദ്ദേഹമായിരുന്നു.അറ്റാകിംഗ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിച്ചു കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നത് താരത്തിന്റെ മികവ് എത്രത്തോളം ഉണ്ട് എന്ന് തെളിയിക്കുന്ന ഒന്നാണ്.
ഇനി സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ പ്രധാനമായും ചർച്ച ചെയ്യുന്നത് ഐക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ എന്നുള്ളതാണ്.ലൂണയുടെ പൊസിഷനിലേക്ക് പറ്റിയ ഒരു താരമാണ് ഇദ്ദേഹം. മാത്രമല്ല ഇന്ത്യയിൽ കളിച്ച് പരിചയമുണ്ട്.അതേസമയം ഗോവയും ഒരു വിദേശ താരത്തെ അന്വേഷിക്കുന്നുണ്ട്.ഇനി അവർ തന്നെ താരത്തെ തിരിച്ചെത്തിക്കുമോ എന്നുള്ളത് വ്യക്തമല്ല.ഐകർ ഇന്ത്യയിലേക്ക് തിരികെ വന്നേക്കാം എന്ന റൂമർ പുറത്തുവന്നതിന് പിന്നാലെ തന്നെ ആരാധകർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.