അണ്ടർ 23 ഏഷ്യാ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ 50 അംഗ പ്രിലിമിനറി സ്‌ക്വാഡിനെ ഇന്നലെ പ്രഖ്യാപിച്ചു കഴിഞ്ഞു. 2024 ലാണ് ഈ ഏഷ്യ കപ്പ് നടക്കുന്നത്.ഏപ്രിൽ 15 മുതൽ മെയ് 3 വരെ ഖത്തറിൽ വച്ചാണ് ഇത് നടക്കുക. ഇതിനുള്ള യോഗ്യത മത്സരങ്ങളാണ് നടക്കാൻ പോകുന്നത്.
ആകെ 43 ടീമുകളാണ് യോഗ്യതയ്ക്ക് വേണ്ടി മത്സരിക്കുന്നത്.ഇന്ത്യ ഗ്രൂപ്പ് ജിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയെ കൂടാതെ UAE,മാൽദീവ്സ്,ചൈന എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉള്ളത്. യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യയുടെ 50 അംഗ പ്രലിമിനറി സ്‌ക്വാഡ് പുറത്തുവിട്ടപ്പോൾ അതിൽ നിരവധി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
ഗോൾകീപ്പർ സച്ചിൻ സുരേഷ്,മുഹമ്മദ് സഹീഫ്,ജീക്സൺ സിംഗ്,ഗിവ്സൺ സിംഗ്, വിപിൻ മോഹനൻ, മുഹമ്മദ് ഐമൻ,നിഹാൽ സുധീഷ്,ഹോർമിപാം എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇതിൽ ഇടം നേടിയിട്ടുള്ളത്. പക്ഷേ അവസാന സ്‌ക്വാഡിൽ ആരൊക്കെ ഉണ്ടാവും എന്നതിനാണ് പ്രസക്തിയുള്ളത്. 2001 ജനുവരി ഒന്നാം തീയതിക്ക് ശേഷം ജനിച്ചവരെ മാത്രമേ ഇതിലേക്ക് പരിഗണിച്ചിട്ടുള്ളൂ. ഇന്ത്യയുടെ ഇപ്പോഴത്തെ സ്‌ക്വാഡ് ഇതാണ്.
🚨Here are the 50 Probables for India U-23 team. Your first reaction? 👀👇🏽#IndianFootball #IFTWC pic.twitter.com/2r4Wipp8Kj
— IFTWC – Indian Football (@IFTWC) July 22, 2023