കലാശപ്പോരിൽ എതിരാളികൾ കുവൈത്ത്, ഇത് ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണകാലം.
സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ വിജയം നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ലെബനനെ തോൽപ്പിച്ചത്. ഇനി കിരീടം ലക്ഷ്യം വെച്ചുകൊണ്ട് ഫൈനൽ മത്സരത്തിലാണ് ഇന്ത്യ കളിക്കുക.കലാശപ്പോരിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇന്ത്യയും ലബനനും ഗോളുകൾ ഒന്നും നേടാതെ പിരിയുകയായിരുന്നു. നല്ല പ്രകടനമായിരുന്നു ഇന്ത്യ നടത്തിയിരുന്നത്. പിന്നീട് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഇന്ത്യയുടെ നാല് താരങ്ങളും ഗോളാക്കി മാറ്റുകയായിരുന്നു. കൂടാതെ ഇന്ത്യൻ ഗോൾകീപ്പർ കൂടി തിളങ്ങിയതോടെ ഷൂട്ടൗട്ടിൽ വിജയിച്ചു കൊണ്ട് ഇന്ത്യ ഫൈനൽ പ്രവേശനം സാധ്യമാക്കുകയായിരുന്നു.
ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടമാണ് ഇത്. കാരണം അവസാനമായി കളിച്ച പത്ത് മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല.മാത്രമല്ല മികച്ച പ്രകടനമാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്.കുവൈത്തിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങിയിരുന്നു. ഫൈനലിൽ അനുകൂല റിസൾട്ട് ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നിരവധി ആരാധകരായിരുന്നു ഇന്നലത്തെ മത്സരത്തിൽ ഇന്ത്യയെ പിന്തുണക്കാൻ കണ്ടീരവ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്.നിലവിൽ ഫിഫ റാങ്കിങ്ങിൽ നൂറാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. അത് ഇനിയും ഇന്ത്യ മെച്ചപ്പെടുത്തുക തന്നെ ചെയ്യും.