സാഫ് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ നായകൻ സുനിൽ ഛേത്രിയുടെ മികവിലാണ് ഇന്ത്യ ഈ സ്വപ്നതുല്യമായ വിജയം സ്വന്തമാക്കിയിട്ടുള്ളത്.
ചാങ്‌തെ,സുനിൽ ഛേത്രി,താപ്പ,സഹൽ,ജിങ്കൻ,ആഷിഖ് തുടങ്ങിയ സൂപ്പർതാരങ്ങൾ എല്ലാം ഇന്ത്യയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. പത്താം മിനിട്ടിലാണ് ചേത്രി ഗോൾ വേട്ട ആരംഭിച്ചത്. പാക്കിസ്ഥാൻ ഗോൾകീപ്പറുടെ മിസ്റ്റേക്കിൽ നിന്ന് ലഭിച്ച ബോൾ ചേത്രി അനായാസം വലയിൽ എത്തിച്ചു. പതിനാറാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ചേത്രി ഗോളാക്കി മാറ്റി.
74ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഛേത്രി ഗോളാക്കുകയും ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു.81ആം മിനിട്ടിലാണ് ഉദാന്തയുടെ ഗോൾ വന്നത്. അൻവർ അലിയുടെ അസിസ്റ്റിൽ നിന്നാണ് താരം നേടിയത്. അങ്ങനെ മികച്ച വിജയം കരസ്ഥമാക്കിയ ഇന്ത്യ മൂന്ന് പോയിന്റും പോക്കറ്റിലാക്കി.ഹാട്രികോടെ 90 ഗോളുകൾ പൂർത്തിയാക്കാൻ ചേത്രിക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.