2018ൽ ഇന്ത്യക്കും താഴെ ഖത്തറും ജോർദാനും,ഇന്ന് ഏഷ്യൻ കപ്പിലെ ഫൈനലിസ്റ്റുകൾ, ഇന്ത്യ മാതൃകയാക്കേണ്ടത് ഇവരെയൊക്കെയല്ലേ?

ഈ ഏഷ്യൻ കപ്പിൽ വളരെ പരിതാപകരമായ പ്രകടനമാണ് ഇന്ത്യയുടെ ദേശീയ ടീം പുറത്തെടുത്തത്. അതായത് കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല. 6 ഗോളുകൾ വഴങ്ങി. 24 ടീമുകൾ പങ്കെടുത്ത ഏഷ്യൻ കപ്പിൽ 24 ആം സ്ഥാനത്താണ് ഇന്ത്യ കണക്കുകളുടെ അടിസ്ഥാനത്തിൽ ഫിനിഷ് ചെയ്തിട്ടുള്ളത്.അത്രയും മോശം പ്രകടനമാണ് നടത്തിയത്.

ഇന്ത്യൻ ഫുട്ബോൾ പുരോഗതിയുടെ പാതയിലാണ് എന്ന് അവകാശപ്പെടുമ്പോഴും ഒട്ടും മുന്നേറാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. കാരണം എതിരാളികൾ അതിവേഗം ബഹുദൂരം കുതിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ത്യയുടെ മെല്ലെപോക്ക് തുടരുകയാണ്. മാത്രമല്ല യാതൊരുവിധത്തിലുള്ള വികസനവും ഇന്ത്യൻ ഫുട്ബോളിന് ഉണ്ടായിട്ടില്ല എന്നുള്ളത് തന്നെയാണ് ഈ ഏഷ്യൻ കപ്പിലെ പ്രകടനത്തിൽ നിന്നും നമുക്ക് വിലയിരുത്തേണ്ടത്.

ഈ ഏഷ്യൻ കപ്പിലെ ഫൈനലിൽ ഏറ്റുമുട്ടുന്നത് ജോർദാനും ഖത്തറുമാണ്. സൗത്ത് കൊറിയയെ പരാജയപ്പെടുത്തി കൊണ്ടാണ് ജോർദാൻ ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്. അതേസമയം ഇറാനെ തോൽപ്പിച്ചുകൊണ്ട് ഖത്തർ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ഇവിടെ രസകരമായ ഒരു സംഭവമുണ്ട്. 6 വർഷങ്ങൾക്ക് മുന്നേ ഈ രണ്ട് ടീമുകളും ഇന്ത്യക്ക് താഴെയായിരുന്നു.

അതായത് 2018ൽ ഇന്ത്യയുടെ ഫിഫ റാങ്കിംഗ് 97 ആയിരുന്നു.98ആം സ്ഥാനത്തായിരുന്നു ഖത്തർ ഉണ്ടായിരുന്നത്. അതുപോലെതന്നെ 110ആം സ്ഥാനത്തായിരുന്നു ജോർദാൻ ഉണ്ടായിരുന്നത്.ഈ രണ്ട് ടീമുകളും ഇപ്പോൾ ഏഷ്യൻ കപ്പിന്റെ ഫൈനലിൽ എത്തിക്കഴിഞ്ഞു.ഇന്ത്യ നാണംകെട്ട് പുറത്തായി എന്നുള്ളത് മാത്രമല്ല ഫിഫ റാങ്കിങ്ങിൽ ഏറെ പുറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്.ഇതാണ് വസ്തുത.എവിടേക്കും എത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

അതേസമയം ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ വലിയ വളർച്ചയാണ് മറ്റുള്ള ടീമുകൾ കൈവരിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് ഈ രണ്ടു ഫൈനലിസ്റ്റുകൾ. യഥാർത്ഥത്തിൽ ഈ രാജ്യങ്ങളെയാണ് ഇന്ത്യ മാതൃകയാക്കേണ്ടത്. കൂടുതൽ നിക്ഷേപങ്ങൾ നടത്തി ഇന്ത്യൻ ഫുട്ബോളിനെ ഉടൻതന്നെ പുനർ നിർമ്മിച്ചില്ലെങ്കിൽ ഒരു കാലത്തും ഇന്ത്യക്ക് ഈയൊരു അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചുവെന്ന് വരില്ല.

Asian CupIndia
Comments (0)
Add Comment