ഏഷ്യൻ ടൂർ പൂർത്തിയാക്കിക്കൊണ്ട് അർജന്റീന ഇപ്പോൾ തങ്ങളുടെ നാട്ടിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയുള്ള മത്സരങ്ങളാണ് അർജന്റീന ഏഷ്യയിൽ വെച്ച് തന്നെ കളിച്ചത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് സമയത്ത് അർജന്റീനക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച ഏഷ്യൻ രാജ്യങ്ങളാണ് ബംഗ്ലാദേശും ഇന്ത്യയും. അതുകൊണ്ടുതന്നെ ഈ രണ്ട് സ്ഥലങ്ങളിലും വെച്ച് ഇവർക്കെതിരെ തന്നെ ഫ്രണ്ട്ലി മത്സരം കളിക്കാൻ അർജന്റീന ആഗ്രഹിച്ചിരുന്നു.
വേൾഡ് കപ്പ് ജേതാക്കളായ അർജന്റീനയാണ് നിലവിൽ ലോകത്തെ ഏറ്റവും ഡിമാൻഡ് ഉള്ള ടീം. അതായത് ഒരു മത്സരം കളിക്കാൻ അവർക്ക് 32 കോടി മുതൽ 40 കോടി വരെ ആവശ്യമാണ്.ഇന്ത്യയിൽ വെച്ചുകൊണ്ട് കളിക്കാൻ ആഗ്രഹമുണ്ട് എന്നത് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചിരുന്നു. അർജന്റീനക്കെതിരെയും മെസ്സിക്കെതിരെയും ഇന്ത്യയിൽ വച്ചുകൊണ്ട് തന്നെ കളിക്കാനുള്ള അവസരമായിരുന്നു ഇന്ത്യക്ക് ലഭിച്ചിരുന്നത്.
പക്ഷേ പൈസ ഇല്ലാത്തതിനാൽ ഈ അവസരം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. അർജന്റീന ആവശ്യപ്പെടുന്ന തുക നൽകാൻ ഇല്ലാത്തതുകൊണ്ടാണ് അർജന്റീനയുടെ ആവശ്യം തങ്ങൾ നിരസിച്ചത് എന്നാണ് ഇപ്പോൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സെക്രട്ടറി പറഞ്ഞിട്ടുള്ളത്. ഇതിന് തുടർന്നാണ് അർജന്റീന ചൈനയിൽ വച്ച് ഓസ്ട്രേലിയക്കെതിരെയും ഇന്തോനേഷ്യൽ വെച്ച് ഇൻഡോനേഷ്യക്കെതിരെയും കളിച്ചത്. വേൾഡ് കപ്പ് ജേതാക്കൾക്കെതിരെ കളിക്കാനുള്ള അവസരമാണ് ഇന്ത്യ ഒഴിവാക്കിയത്.