ഇന്ത്യ ഓരോ ദിവസവും മെച്ചപ്പെടുന്നവരെന്ന് ക്യാപ്റ്റൻ,ഇന്ത്യ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കോച്ച്, ഇന്നത്തെ മത്സരത്തെക്കുറിച്ച് എതിരാളികൾക്ക് പറയാനുള്ളത്.
വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ അടുത്ത മത്സരത്തിന് വേണ്ടി ഇന്ത്യ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. കരുത്തരായ ഖത്തറാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7 മണിക്കാണ് ഈ മത്സരം നടക്കുക.ഇന്ത്യയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ആദ്യ മത്സരത്തിൽ കുവൈത്തിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാൽ അഫ്ഗാനിസ്ഥാനെ തരിപ്പണമാക്കി കൊണ്ടാണ് ഖത്തർ ഈ മത്സരത്തിന് വരുന്നത്.
ഈ മത്സരത്തിനു മുന്നേ ഇന്ത്യൻ ടീമിനെ കുറിച്ച് ഖത്തർ ക്യാപ്റ്റനും ഖത്തർ പരിശീലനം സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ പുരോഗതിയെ കുറിച്ച് തന്നെയാണ് ഈ രണ്ടുപേർക്കും സംസാരിക്കാനുള്ളത്. മത്സരം ബുദ്ധിമുട്ടാവും എന്നാണ് ഖത്തർ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇന്ത്യ ഓരോ ദിവസവും മെച്ചപ്പെടുകയാണെന്ന് ഖത്തർ ക്യാപ്റ്റൻ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ എത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷവാനാണ്,ഈ മത്സരത്തിൽ ഞങ്ങൾക്ക് വളരെയധികം ആവേശമുണ്ട്. പക്ഷേ ഈ മത്സരം ബുദ്ധിമുട്ടാകുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.ഇന്ത്യൻ നാഷണൽ ടീം അങ്ങനെയാണ് ഇപ്പോൾ ഉള്ളത്.മാത്രമല്ല ഇത് അവരുടെ ഹോം ഗ്രൗണ്ട് കൂടിയാണ്.അത് അവർക്ക് തുണയാകും, ഖത്തർ പരിശീലകൻ കാർലോസ് ക്വിറോസ് ഇതാണ് ഇന്ത്യയെ കുറിച്ച് പറഞ്ഞത്.
ഞാൻ ഇന്ത്യൻ ദേശീയ ടീമിനെതിരെ ഒരുപാട് തവണ കളിച്ചിട്ടുണ്ട്. ഓരോ ദിവസവും മെച്ചപ്പെടുന്ന ഒരു ടീമാണ് ഇന്ത്യൻ ദേശീയ ടീം. ഞങ്ങളുടെ ശ്രദ്ധ ഇപ്പോൾ നാളത്തെ മത്സരത്തിൽ വിജയിച്ചു കൊണ്ട് മൂന്ന് പോയിന്റുകൾ നേടുക എന്നതിൽ മാത്രമാണ്, ഇതായിരുന്നു ഖത്തർ ടീമിന്റെ ക്യാപ്റ്റനായ ഹസൻ അൽ ഹയ്ദോസ് പറഞ്ഞിട്ടുള്ളത്.
ഖത്തർ കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ എട്ടു ഗോളുകൾക്കായിരുന്നു അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചത്.ഇന്ത്യക്ക് വലിയ വെല്ലുവിളി ആയിരിക്കും അവർ ഉയർത്തുക.പക്ഷേ ആരാധകരുടെ പിന്തുണ ഇന്ത്യക്ക് വളരെയധികം ഗുണകരമാവും. മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നിട്ടുണ്ട്.ആവേശഭരിതമായ ഒരു മത്സരം തന്നെയായിരിക്കും അരങ്ങേറുക.