ഒരല്പം മുമ്പ് നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ കുവൈത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് നീലക്കടുവകൾ ഒരിക്കൽക്കൂടി സാഫ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.5-4 എന്ന സ്കോറിനാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ വിജയിച്ചത്.
മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ കുവൈത്താണ് ലീഡ് എടുത്തത്.അൽ ഖൽദിയായിരുന്നു കുവൈത്തിന് ലീഡ് നേടിക്കൊടുത്തത്.38ആം മിനുട്ടിൽ ഇന്ത്യ തിരിച്ചടിച്ചു.ചാങ്തെയാണ് ഗോൾ നേടിയത്.പക്ഷേ അതൊരു മനോഹരമായ ടീം വർക്ക് ഗോൾ ആയിരുന്നു.ആഷിഖ്,ചേത്രി,സഹൽ,ചാങ്തെ എന്നിവരുടെ മികവുകൾ ഒരുമിച്ചപ്പോഴാണ് ആ ഗോൾ പിറന്നത്.
പിന്നീട് നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോളുകൾ ഒന്നും പിറന്നില്ല. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യത്തെ കുവൈത്തിന്റെ പെനാൽറ്റി തന്നെ ദഹം നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാൽ ഇന്ത്യയുടെ നാലാം എടുത്ത ഉദാന്ത സിംഗിന് പിഴച്ചു.ഇതോടെ ഉദ്വേഗജനകമായ നിമിഷങ്ങൾ പിറന്നു.
മഹേഷ് സിംഗ് ആറാം പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ 5-4 എന്ന നിലയിലായി. അവസാന പെനാൽറ്റി എടുത്ത ഹാജിയാഹിന്റെ പെനാൽറ്റി ഒരു തകർപ്പൻ സേവിലൂടെ ഗുർപ്രീത് സന്തു രക്ഷപ്പെടുത്തുകയായിരുന്നു.ഇതോടെ ഇന്ത്യ കിരീടം ഉറപ്പിച്ചു.
ഒമ്പതാം തവണയാണ് ഇന്ത്യ ഈ കിരീടം നേടുന്നത്. നിറഞ്ഞു കവിഞ്ഞ ഇന്ത്യൻ ആരാധകർ ഈ കിരീടനേട്ടത്തിൽ പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്.