ഫിഫ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുക എന്നത് ഓരോ രാജ്യത്തിന്റെയും വലിയ സ്വപ്നമാണ്. കഴിഞ്ഞവർഷം ഖത്തർ വളരെ മികച്ച രീതിയിലായിരുന്നു വേൾഡ് കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നത്. അടുത്തവർഷം പ്രധാനമായും USA യിൽ വെച്ചു കൊണ്ടാണ് വേൾഡ് കപ്പ് അരങ്ങേറുന്നത്. ഒപ്പം കാനഡയും മെക്സിക്കോയുമുണ്ട്.2030 വേൾഡ് കപ്പ് സ്പെയിൻ,മൊറോക്കോ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ വച്ചുകൊണ്ടാണ്. കൂടാതെ സൗത്ത് അമേരിക്കൻ രാജ്യങ്ങളായ പരാഗ്വ,ഉറുഗ്വ, അർജന്റീന എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന മത്സരങ്ങളും നടക്കുന്നുണ്ട്.
അതിനുശേഷം നടക്കുന്ന വേൾഡ് കപ്പ് സൗദി അറേബ്യയിൽ വച്ചുകൊണ്ടാണ് നടക്കുക.2034ലാണ് ഈ വേൾഡ് കപ്പ് നടക്കുക. എന്നാൽ ഈ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ സ്വന്തം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.PTI എന്ന പ്രശസ്ത മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2034 വേൾഡ് കപ്പിലെ ചില മത്സരങ്ങൾ ഇന്ത്യയിൽ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
അതായത് ആ വേൾഡ് കപ്പിൽ ആദ്യം 48 ടീമുകളാണ് പങ്കെടുക്കുക.ആകെ 104 മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കുക. അതിൽ ഒരു 10 മത്സരങ്ങൾ എങ്കിലും ഇന്ത്യയിൽ വച്ചുകൊണ്ട് നടത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിക്കൊണ്ടിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സൗദി അറേബ്യയോട് AIFF നടത്തുന്നുണ്ട്. സൗദി അറേബ്യയിൽ നിന്നും ഫിഫയിൽ നിന്നും അപ്പ്രൂവൽ ലഭിച്ചാൽ തീർച്ചയായും കുറച്ച് വേൾഡ് കപ്പ് മത്സരങ്ങൾ നമുക്ക് ഇന്ത്യയിൽ കാണാൻ കഴിഞ്ഞേക്കും.
പക്ഷേ അതിന് ഒരുപാട് നൂലാമാലകൾ മറികടക്കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും മറ്റു കാര്യങ്ങളും നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. പക്ഷേ ആതിഥേയത്വം വഹിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞാൽ മികച്ച രൂപത്തിൽ തന്നെ സംഘടിപ്പിക്കാൻ അത് ഇന്ത്യക്ക് കഴിയും എന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അനുമതി നേടിയെടുക്കുക എന്നതിനാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ മുൻഗണന നൽകുന്നത്.
നിലവിൽ സൗദി മാത്രമാണ് ആതിഥേയത്വം വഹിക്കാൻ തീരുമാനിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത്രയും മത്സരങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ നടത്തപ്പെടേണ്ടതിനാൽ മറ്റു രാജ്യങ്ങളെ കൂടി ഇവർ പരിഗണിച്ചേക്കും. ആ സാധ്യത ഉപയോഗപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുക. 2034 വേൾഡ് കപ്പ് ലക്ഷ്യമിട്ടുകൊണ്ട് സൗദി വലിയ പ്ലാനുകൾക്കാണ് ഇപ്പോൾ തന്നെ രൂപം നൽകിയിട്ടുള്ളത്.