കോ എഫിഷ്യന്റ് റാങ്കിങ്, കേരള ബ്ലാസ്റ്റേഴ്സിന് വൻ മുന്നേറ്റം,ഇടിവ് സംഭവിച്ച് മുംബൈയും ഗോവയും.

സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ പ്രകടനത്തിൽ ഒരുപാട് പുരോഗതി ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.പ്രത്യേകിച്ച് ഈ സീസണിൽ വളരെ മികച്ച രൂപത്തിലാണ് ക്ലബ്ബ് കളിക്കുന്നത്. ഒരുപാട് പ്രതിസന്ധികൾ ക്ലബ്ബിന് നേരിടേണ്ടി വന്നിരുന്നു. പല പ്രധാനപ്പെട്ട താരങ്ങളെയും പരിക്ക് മൂലം കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമായിരുന്നു. പക്ഷേ അതിനെയെല്ലാം മറികടന്നു കൊണ്ട് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് മാത്രമാണ്.

12 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയിട്ടുള്ളത്.8 വിജയവും രണ്ട് സമനിലയും നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റാങ്കിങ്ങിന്റെ കാര്യത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. അതായത് ഓരോ ക്ലബ്ബുകളുടെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കോ എഫിഷ്യന്റ് റാങ്കിങ് പ്രസിദ്ധീകരിക്കാറുണ്ട്. പുതിയ റാങ്കിംഗ് ഇപ്പോൾ ഒപ്റ്റയാണ് പുറത്ത് വിട്ടിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള മൂന്നാമത്തെ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സാണ്. അതായത് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ ക്ലബ്ബ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സാണ്.61.8 ആണ് ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ റേറ്റിംഗ്. ലോകത്തെ 2453ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. അതായത് കോ എഫിഷ്യന്റ് റാങ്കിൽ ബ്ലാസ്റ്റേഴ്സ് ഇന്ത്യയിൽ മൂന്നാം സ്ഥാനത്തും ലോകത്ത് 2453ആം സ്ഥാനത്തുമാണ് എന്നർത്ഥം.

ഈ റാങ്കിങ്ങിൽ ഒരുപാട് സ്ഥാനം മെച്ചപ്പെടുത്താൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. അതായത് 287 സ്ഥാനങ്ങൾ താണ്ടി കൊണ്ടാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 2453ആം സ്ഥാനത്ത് എത്തിയിട്ടുള്ളത്. ഇന്ത്യയിൽ ഇത്രയധികം മുന്നേറ്റം ഉണ്ടാക്കിയ മറ്റൊരു ക്ലബ്ബ് ഇല്ല.ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് വരുന്നത് മുംബൈ സിറ്റിയും രണ്ടാം സ്ഥാനത്ത് എഫ്സി ഗോവയുമാണ് വരുന്നത്.പക്ഷേ ഈ രണ്ട് ക്ലബ്ബുകൾക്കും റാങ്കിങ്ങിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്.

64.1 ആണ് മുംബൈയുടെ റേറ്റിംഗ്. ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും ലോകത്ത് 1872ആം സ്ഥാനത്തുമാണ് ഇവർ. പക്ഷേ പഴയ റാങ്കിങ്ങിൽ നിന്നും 83 സ്ഥാനങ്ങൾ പിറകോട്ട് ഇറങ്ങുകയാണ് ഇവർ ചെയ്തിട്ടുള്ളത്. ഗോവയുടെ റേറ്റിംഗ് 62.0 ആണ്. ഇന്ത്യയിൽ രണ്ടാം സ്ഥാനത്തും ലോകത്ത് 2394ആം സ്ഥാനത്തുമാണ് ഇവർ.63 സ്ഥാനങ്ങൾ പിറകോട്ട് ഇറങ്ങുകയാണ് ഇവർ ചെയ്തിട്ടുള്ളത്. ഇതേ സമയത്താണ് 287 സ്ഥാനങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടു പോയിട്ടുള്ളത്.

അതേസമയം മോഹൻ ബഗാനു വലിയ ക്ഷീണം തട്ടിയിട്ടുണ്ട്. അവർ ഇന്ത്യയിൽ അഞ്ചാം സ്ഥാനത്തും ലോകത്ത് 2708ആം സ്ഥാനത്തുമാണ്.113 സ്ഥാനങ്ങൾ പിറകോട്ട് ഇറങ്ങേണ്ട ഒരു അവസ്ഥ ഇപ്പോൾ അവർക്ക് വരികയായിരുന്നു.

Ivan VukomanovicKerala Blasters
Comments (0)
Add Comment