പോർച്ചുഗൽ ഉൾപ്പെടെയുള്ളവരോട് തോറ്റു, ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ചിനെ എത്തിക്കാൻ യൂറോപ്യൻ ടീമിന്റെ ശ്രമം.

ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് വളരെ നല്ല രീതിയിലാണ് ഇന്ത്യൻ ദേശീയ ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. സമീപകാലത്ത് ഇന്ത്യൻ നാഷണൽ ടീമിന് കിരീടങ്ങൾ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മുൻകാലത്തെ അപേക്ഷിച്ച് ഇന്ത്യൻ ദേശീയ ടീമിന്റെ പ്രകടനം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇഗോർ സ്റ്റിമാച്ചിന്റെ മികവ് ഇതിൽ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. നിലവിൽ ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യൻ നാഷണൽ ടീം ഉള്ളത്.പ്രീ ക്വാർട്ടറിൽ കരുത്തരായ സൗദി അറേബ്യയെയാണ് ഇന്ത്യക്ക് നേരിടേണ്ടത്.അതിനുവേണ്ടിയുള്ള ഒരുക്കത്തിലാണ് ഈ പരിശീലകനുള്ളത്.

എന്നാൽ സ്റ്റിമാച്ചിനെ പരിശീലകനാക്കാൻ യൂറോപ്പ്യൻ രാജ്യമായ ബോസ്നിയ ഹെർസഗോവിനക്ക് താല്പര്യമുണ്ട്.റെവ്സ്പോർട്സാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മെഡോ കോഡ്രോക്ക് പകരമായി കൊണ്ടാണ് സ്റ്റിമാച്ചിനെ ഇവർ പരിഗണിക്കുന്നത്. കൂടാതെ മറ്റൊരു പരിശീലകനെയും ഇവർ പരിഗണിക്കുന്നുണ്ട്.

പക്ഷേ ഇദ്ദേഹത്തെ വിട്ടു നൽകാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരുക്കമല്ല. 2023 AFC ഏഷ്യൻ കപ്പ് അവസാനിച്ച ഉടനെ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ AIFF തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ട് വർഷത്തേക്കുള്ള പുതിയ ഓഫറാണ് അദ്ദേഹത്തിന് നൽകുക. അദ്ദേഹം അത് സ്വീകരിച്ചുകൊണ്ട് ഇന്ത്യയിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം സ്റ്റിമാച്ചിനോട് ബോസ്നിയ റൂമറുകളെ പറ്റി ചോദിച്ചിരുന്നു. എന്നാൽ താൻ ഇപ്പോൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സൗദി അറേബ്യക്ക് എതിരെയുള്ള ഏഷ്യൻ ഗെയിംസ് മത്സരത്തിൽ ആണെന്നും ബോസ്നിയ അതല്ലെങ്കിൽ മറ്റുള്ള കാര്യങ്ങളെക്കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്നുമാണ് ഈ പരിശീലകൻ മറുപടി നൽകിയത്.

സമീപകാലത്തെ ബോസ്നിയ മോശം പ്രകടനമാണ് നടത്തുന്നത്.പോർച്ചുഗൽ ഉൾപ്പെടെയുള്ളവരോട് പരാജയപ്പെട്ടിരുന്നു.ജൂണിൽ നടന്ന മത്സരത്തിൽ ആയിരുന്നു എതിരല്ലാത്ത മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ ഇവരെ പരാജയപ്പെടുത്തിയത്. അടുത്തമാസം ഒരിക്കൽ കൂടി പോർച്ചുഗല്ലിനെ ഇവർ നേരിടുന്നുണ്ട്.

Igor StimacIndia
Comments (0)
Add Comment