ഒരുപാട് കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ സഹ പരിശീലകനായും തുടർന്ന് വ്യക്തിയാണ് ഇഷ്ഫാഖ് അഹമ്മദ്. സമീപകാലത്ത് അദ്ദേഹം ക്ലബ്ബിനോട് വിട പറയുകയായിരുന്നു. നിലവിൽ റിയൽ കാശ്മീരിന്റെ പരിശീലകനാണ് അദ്ദേഹം.ഐ ലീഗിലാണ് റിയൽ കാശ്മീർ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.
ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് വമ്പൻമാരായ മുഹമ്മദൻ എസ്സിയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഈ ഒന്നാം സ്ഥാനക്കാർക്ക് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.റിയൽ കാശ്മീർ ഇവരെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്.ഈ തോൽവി മുഹമ്മദൻ എസ്സിയുടെ ആരാധകരെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ മൂന്ന് ഗോളുകളും കാശ്മീർ നേടിയിട്ടുള്ളത്.
ഇഷ്ഫാഖ് അഹമ്മദിന്റെ മികവ് തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. നിലവിൽ മുഹമ്മദൻ എസ്സി ഒന്നാം സ്ഥാനത്തും റിയൽ കാശ്മീർ രണ്ടാം സ്ഥാനത്തുമാണ്.അതേസമയം ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷെഡ്പൂർ എഫ്സി മുംബൈയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങിക്കൊണ്ട് ജംഷഡ്പൂർ പുറകിൽ പോയിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് അവർ പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരികയായിരുന്നു.മൺസോറോയുടെ ഇരട്ട ഗോളുകളാണ് അവർക്ക് ഈ ആവേശ വിജയം സമ്മാനിച്ചിട്ടുള്ളത്. കഴിഞ്ഞ കലിംഗ സൂപ്പർ കപ്പിലും മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ജംഷഡ്പൂരിന് സാധിച്ചിരുന്നു.
അവരുടെ പരിശീലകനായ ഖാലിദ് ജമീലിന്റെ വരവോടുകൂടി മികച്ച രൂപത്തിലാണ് ജംഷെഡ്പൂർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.അതായത് ഇന്ത്യൻ പരിശീലകർ കഴിവ് തെളിയിക്കുന്ന കാലമാണിത്. ഇഷ്ഫാഖ് അഹമ്മദും ഖാലിദ് ജമീലും ഇന്നലെ നേടിയ വിജയങ്ങൾ ശുഭ സൂചനയാണ്. മികച്ച പരിശീലകർ ഇന്ത്യയിൽ നിന്ന് തന്നെ ഉദയം കൊള്ളുന്നു എന്നുള്ളതിന്റെ സൂചന.