ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം,ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പാതയിലാണെന്ന് കാണിക്കുന്ന കണക്കുകൾ.

കഴിഞ്ഞ സാഫ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ഒമ്പതാം കിരീടം നേടാനും ഇന്ത്യക്ക് കഴിഞ്ഞു. ഫൈനൽ മത്സരത്തിൽ കുവൈത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.സാഫ് ചാമ്പ്യൻഷിപ്പിലെ ഒരു മത്സരത്തിൽ പോലും ഇന്ത്യ പരാജയപ്പെട്ടിരുന്നില്ല.

ഇന്ത്യൻ ഫുട്ബോൾ എല്ലാ മേഖലയിലും ഇപ്പോൾ വളർച്ചയുടെ പാതയിലാണ്. ക്രിക്കറ്റിനാണ് ഇന്ത്യയിൽ ജനപ്രീതി കൂടുതലെങ്കിലും കൂടുതൽ ആരാധകരെ ഇപ്പോൾ ആകർഷിക്കാൻ ഇന്ത്യൻ ഫുട്ബോളിന് സാധിക്കുന്നുണ്ട്. അത് സാധൂകരിക്കുന്ന ചില സ്റ്റാറ്റിറ്റിക്സുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ യൂട്യൂബിൽ കണ്ട കാണികളുടെ കണക്കുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണ്.5.3 മില്യൺ ആളുകളാണ് യൂട്യൂബിൽ മാത്രമായി ഈ മത്സരം തൽസമയം വീക്ഷിച്ചത്.രണ്ടാമത് ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഫൈനൽ മത്സരം വരുന്നു.3.2 മില്യൺ ആളുകളാണ് കണ്ടത്. ഇന്ത്യയുടെ സെമിഫൈനൽ മത്സരം 2.3 മില്യൺ ആളുകളും കുവൈത്തിനെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരം 1.9 മില്യൻ ആളുകളും നേപ്പാളിനെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരം 1.7 മില്യൻ ആളുകളും കണ്ടു.

ഇത് വലിയ ഒരു നേട്ടം തന്നെയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ സ്വീകാര്യത വർദ്ധിച്ചു വരുന്നതാണ് ഇതിൽനിന്നും നിന്നും തെളിയുന്നത്.

Indiaindian Football
Comments (0)
Add Comment